Image

സര്‍വകലാശാലകളില്‍ അഴിച്ചു പണി; ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്

Published on 08 March, 2019
സര്‍വകലാശാലകളില്‍ അഴിച്ചു പണി; ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ഉന്നത ഉദ്യോഗസ്ഥരെ മാറ്റാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. നാലുവര്‍ഷം പൂര്‍ത്തിയാക്കിയ 56 വയസ് പിന്നിട്ട രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നിവര്‍ സ്ഥാനം ഒഴിയണമെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു. ഇതോടെ 9 സര്‍വകലാശാലകളില്‍ നിന്നായി 36 ഉദ്യോഗസ്ഥരുടെ സ്ഥനം തെറിക്കും.രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് കാലയളവ് കൂടാതെ 60 വയസുവരെ തുടരാമെന്നതാണ് നിലവിലെ സ്ഥിതി. എന്നാല്‍ ഇനി മുതല്‍ ഈ മൂന്ന് തസ്തികകളുടെ കാലാവധി നാലു വര്‍ഷവും, പ്രായം 56ഉം ആക്കി നിജപ്പെടുത്തി. ഇതോടെ ഇപ്പോള്‍ സര്‍വീസിലുള്ള 36 പേര്‍ക്കാണ് സ്ഥാന ചലനം സംഭവിക്കുന്നത്.സ്ഥാനം നഷ്ടമാകുന്നവര്‍ തിരികെ ഏത് ജോലിയില്‍ പ്രവേശിക്കണമെന്നതടക്കമുള്ള വിശദീകരണം ലഭിച്ചിട്ടില്ലെന്ന് സ്ഥാനനഷ്ടം സംഭവിക്കുന്നവര്‍ പറയുന്നു. ഈ പ്രശ്‌നം ഉന്നയിച്ച്‌ കോടതിയെസമീപിക്കാനൊരുങ്ങുകയണിവര്‍. എന്നാല്‍ തസ്തികകളിലെ നിയമനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയാണ് ചെയ്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. നിലവില്‍ ഈ സ്ഥാനത്ത് തുടരുന്നവര്‍ ഡെപ്പ്യൂട്ടേഷനുള്‍പ്പടെ സ്വീകരിച്ച്‌ മറ്റ് ജോലിക്ക് പോകുമ്ബോള്‍ ഇവ മറ്റുള്ളവരുടെ താല്‍കാലിക ചുമതലകളിലേക്ക് മാറുന്നു. ഇത് സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. അതിനാല്‍ സര്‍വകലാശാലകളുടെ സുഗമമായ നടത്തിപ്പിനാണ് പുതിയ മാനദണ്ഡങ്ങളെന്നാണ് സര്‍ക്കാര്‍ ന്യായം. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് സര്‍വകലാശാലകള്‍ നടപ്പാക്കാന്‍ മടിക്കുകയോ കോടതി ഇടപെടലുണ്ടാകുകയോ ചെയ്താല്‍ നടപടി വിവാദമാവാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ അനുകൂലികളെ നിയമിക്കാനുള്ള നീക്കമെന്നാരോപിച്ച്‌ സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കാനും സാധ്യതയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക