Image

സ്ത്രീ(കവിത : രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 08 March, 2019
സ്ത്രീ(കവിത : രാജന്‍ കിണറ്റിങ്കര)
ഹൃദയത്തിന്‍ സ്‌നേഹം
കണ്‍കളില്‍ ഒളിപ്പിച്ച
നിശബ്ദ നോവിന്റെ
നിഴലായി *അമ്മ*
കര്‍ക്കശ ഭാവത്തില്‍
സൗഹൃദം സൂക്ഷിച്ച്
കൂടപ്പിറപ്പിന്ന്
കരുതലായ് *സോദരി*
അപൂര്‍ണ്ണനാം പുരുഷന്
പൂര്‍ണ്ണതയേകുന്ന
സഹചാരിയായൊരു
സഹനയായി *ഭാര്യ*
വാക്കിലും നോക്കിലും
പ്രണയം തുളുമ്പുന്ന
വെയിലായ്, നിലാവായ്
പ്രാണനായ് *കാമുകി*
ഭാവങ്ങള്‍, വേഷങ്ങള്‍
വേഴപ്പകര്‍ച്ചകള്‍
ആടുവാനരങ്ങിന്‍
പിന്നാമ്പുറങ്ങളില്‍
രണ്ടക്ഷരത്തിന്‍
തുടിപ്പുമായ്  *സ്ത്രീ* ജന്മം


സ്ത്രീ(കവിത : രാജന്‍ കിണറ്റിങ്കര)
Join WhatsApp News
jyothylakshmy Nambiar 2019-03-08 12:56:45
 സ്ത്രീ ജന്മത്തിന്റെ വിവിധ മുഖങ്ങൾ ഭംഗിയായി അവതരിപ്പിച്ചുകൊണ്ടുള്ള നല്ല വരികൾ. Congratulations  
Sudhir Panikkaveetil 2019-03-09 08:28:58
കവികൾക്കിഷ്ടം കാമുകിമാരെ. മറ്റുള്ളവർക്കും 
അങ്ങനെ തന്നെ പക്ഷെ അവർ പറയുന്നില്ല.
വെയിലും, നിലാവും, പ്രാണനുമാകുന്നു അവൾ.
 അരങ്ങിൽ ആടുന്നതും അവൾ. സ്ത്രീയുടെ 
ഭാവങ്ങളിൽ വേഷങ്ങളിൽ സുന്ദരം 
കാമുകി ഭാവം. ശ്രീ രാജൻ അത് സൂചിപ്പിക്കുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക