Image

ഇന്ത്യന്‍ വോളിബോള്‍ ക്ലബ് കാര്‍ണിവല്‍ ആഘോഷിച്ചു

Published on 08 March, 2019
ഇന്ത്യന്‍ വോളിബോള്‍ ക്ലബ് കാര്‍ണിവല്‍ ആഘോഷിച്ചു

കൊളോണ്‍:കൊളോണ്‍ നഗരം കാര്‍ണിവല്‍ ആഘോഷത്തിമിര്‍പ്പില്‍ മതിമറന്നപ്പോള്‍ ഇവിടുത്തെ മലയാളി സമൂഹവും കാര്‍ണിവല്‍ ആഘോഷത്തിന് ഒട്ടും പിന്നിലല്ലെന്നു ഒരിക്കല്‍കൂടി തെളിയിച്ചു. 

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി വോളിബോള്‍, ബാഡ്മിന്റണ്‍ കളികള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന കൊളോണിലെ ഇന്ത്യന്‍ വോളിബോള്‍ ക്ലബാണ്(ഐവിസി) മലയാളികളുടെ കാര്‍ണിവല്‍ ആഘോഷത്തിന് വര്‍ഷങ്ങളായി നേതൃത്വം നല്‍കുന്നത്.

കാര്‍ണിവല്‍ ആഘോഷത്തിന് ക്ലബ് അംഗങ്ങളെ കൂടാതെ ക്ലബിന്റെ നിരവധി സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു. കാര്‍ണിവല്‍ ആഘോഷം എന്നും ആക്ഷേപ ഹാസ്യത്തിനൊപ്പം പാരന്പര്യകലാവിശേഷത്തിന്റെ പര്യായമായിട്ടാണ് നിലനില്‍ക്കുന്നത്.

തങ്ങളുടെ സമൂഹത്തിലെ തിരുത്തപ്പെടേണ്ട കൊച്ചു കൊച്ചു കാര്യങ്ങളുടെ ന്യൂനതകളെ താളമേളങ്ങളുടെ അകന്പടിയോടെ വേദിയില്‍ അവതരിപ്പിച്ചത് ഇത്തവണയും ശ്രദ്ധേയമായി.

കൊളോണ്‍ ബുഹ്‌ഫോര്‍സ്റ്റിലെ സെന്റ് പീറ്റര്‍ കനിസിയൂസ് ദേവാലയ ഹാളില്‍ മാര്‍ച്ച് 3ന് (ഞായര്‍) വൈകിട്ട് 6 മുതലാണ് ആഘോഷങ്ങള്‍ അരങ്ങേറിയത്. ഐവിസി ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരിയുടെ നേതൃത്വത്തിലുള്ള കാര്‍ണിവല്‍ കമ്മിറ്റിയാണ് കലാപരിപാടികള്‍ സംഘടിപ്പിച്ചത്. കാര്‍ണിവല്‍ വേദിയില്‍ എന്നും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന പരേതനായ ജോണി ഗോപുരത്തിങ്കലിനെ ആഘോഷവേളയില്‍ പ്രത്യേകം അനുസ്മരിച്ചു.

കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ ആഘോഷത്തില്‍ മുഖ്യാഥിതിയായിരുന്നു. ഡേവീസ് വടക്കുംചേരി, സണ്ണോ പെരേര, ജോളി എം പടയാട്ടില്‍, ജോസ് തോട്ടുങ്കല്‍, ജോര്‍ജ് അട്ടിപ്പേറ്റി, റോസി വൈഡര്‍, റിച്ചാര്‍ഡ് വൈഡര്‍, മാത്യൂസ് കണ്ണങ്കേരില്‍, ഔസേപ്പച്ചന്‍ മുളപ്പഞ്ചേരില്‍, ത്രേസ്യാമ്മ തോട്ടക്കര, ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം, ജോസ് കുന്പിളുവേലില്‍, അഗസ്റ്റിന്‍ ഇലഞ്ഞിപ്പിള്ളി തുടങ്ങിയവര്‍ ഗാനാലാപനം, ഫലിതം പറച്ചില്‍, ഹാസ്യാവിഷ്‌ക്കാരം, കഥകള്‍, സ്‌കെച്ച്, കാര്‍ണിവല്‍ ചരിത്രം തുടങ്ങിയ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

ജോയി മാണിക്കത്ത് പരിപാടികളുടെ അവതാരകനായിരുന്നു. ക്ലബ് പ്രസിഡന്റ് മാത്യു പാറ്റാനിയുടെ ആശംസ ഡേവീസ് വടക്കുംചേരി സ്വാഗത പ്രസംഗത്തില്‍ അറിയിച്ചു. വര്‍ഗീസ് ചെറുമഠത്തില്‍ നന്ദിയും പറഞ്ഞു. ഫ്രാന്‍സിസ് വട്ടക്കുഴിയില്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. പങ്കെടുക്കാനെത്തിയവര്‍ക്ക് ഭക്ഷണപാനീയങ്ങളും കരുതിയിരുന്നു. െ്രെകസ്തവ സമൂഹത്തിന്റെ ഈസ്റ്റര്‍ കാലങ്ങളിലേയ്ക്കുള്ള തയാറെടുപ്പിന്റെ മുന്നോടിയായി വലിയ നോയന്പ് ആരംഭിക്കുന്നതിന്റെ തലേന്നുള്ള(വിഭൂതി) ദിവസങ്ങളിലാണ് കാര്‍ണിവല്‍ പൊടിപൂരമായി ആഘോഷിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക