Image

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് കൂപ്പണ്‍ പ്രകാശനം ചെയ്തു

Published on 08 March, 2019
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് കൂപ്പണ്‍ പ്രകാശനം ചെയ്തു

കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ്  കുടുംബ സംഗമം കൂപ്പണ്‍ പ്രകാശനം ചെയ്തു . എപ്രില്‍ 5 ന് അഹമ്മദി ഗാര്‍ഡനില്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിന്റെ പ്രവേശന കൂപ്പണ്‍ പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ പ്രശാന്തിനു നല്‍കി പ്രസിഡന്റ് സലിം രാജ് നിര്‍വഹിച്ചു. 

ജനറല്‍ സെക്രട്ടറി അലക്‌സ് മാത്യു, വൈസ് പ്രസിഡന്റ് ഡോ: സുബു തോമസ്, സെക്രട്ടറി മാരായ റെജി മത്തായി, അലക്‌സ് കുട്ടി പനവേലില്‍, പ്രമീള്‍ പ്രഭാകരന്‍, കണ്‍വീനര്‍മാരായ ടി.ഡി. ബിനില്‍, ടി.ജി. വൈദ്യന്‍, ബിജൂ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. സംഘടന സെക്രട്ടറി അന്‍സാര്‍ കുളത്തുപ്പുഴ സ്വാഗതവും ട്രഷറര്‍ തമ്പി ലൂക്കോസ് നന്ദിയും പറഞ്ഞു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക