Image

സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച

ബിജു ചെറിയാന്‍ Published on 08 March, 2019
സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 9-ന് ശനിയാഴ്ച വൈകുന്നേരം 3.30-നു ചാള്‍സ് ലെംഗ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ (പി..എസ് 54) വെച്ച് നടത്തപ്പെടുന്നു. സാമൂഹ്യ-സാംസ്കാരിക- സാഹിത്യ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിവരുന്ന പ്രമുഖര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനും, വിദ്യാഭ്യാസ- പുസ്തക രചനാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രൊഫസര്‍ ജോസഫ് ചെറുവേലില്‍, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്ഥാപകനും, എഴുത്തുകാരനുമായ ആന്‍ഡ്രൂ പാപ്പച്ചന്‍, ഫൊക്കാനയുടെ സമുന്നത നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ പോള്‍ കറുകപ്പള്ളില്‍, ഫോമ ജനറല്‍ സെക്രട്ടറിയും പ്രവാസി സമൂഹത്തില്‍ തന്റേതായ പ്രവര്‍ത്തനശൈലികൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ മുന്‍ സാരഥിയും കലാകാരനുമായ ജോസ് ഏബ്രഹാം എന്നിവരാണ് മുഖ്യാതിഥികള്‍.

സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ അഭിമാനമായി പ്രവര്‍ത്തിച്ചുവരുന്ന മാസി (എം.എ.എസ്.ഐ) സ്കൂള്‍ ഓഫ് ആര്‍ട്‌സിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന സംഗീത - നൃത്ത പരിപാടികള്‍ ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടും. ഡിന്നറോടുകൂടി അവസാനിക്കുന്ന പ്രവര്‍ത്തനോദ്ഘാടന പരിപാടിയിലേക്ക് സഹൃദയരായ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് തോമസ് തോമസ് പാലത്തറ, സെക്രട്ടറി റീനാ സാബു, ട്രഷറര്‍ റെജി വര്‍ഗീസ്, ഫ്രെഡ് എഡ്വേര്‍ഡ് (വൈസ് പ്രസിഡന്റ്), ഏലിയാമ്മ മാത്യു (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ സംയുക്തമായി അറിയിച്ചു.

ഒട്ടനവധി പുതിയ കര്‍മ്മപരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നും തലമുറകളുടെ അന്തരം ഉണ്ടാകാതെ സ്റ്റാറ്റന്‍ഐലന്റില്‍ അധിവസിക്കുന്ന മുഴുവന്‍ മലയാളികളുടേയും സംഗമവേദിയായി അസോസിയേഷനെ സുസജ്ജമാക്കുവാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് ഈ വര്‍ഷത്തെ സാരഥിയായി ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ട തോമസ് തോമസ് പാലത്തറ അറിയിച്ചു. പുതുമുഖങ്ങളും പരിചയസമ്പന്നരും ഉള്‍പ്പെട്ട 25 അംഗ കമ്മിറ്റിയാണ് ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വിലാസം:
Charles W- Leng School (PS54),1060 Willow Brook RD,Staten Island , NY 10314.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് തോമസ് പാലത്തറ (പ്രസിഡന്റ്) 917 499 8080, ഫ്രെഡറിക് എഡ്വേര്‍ഡ് (വൈസ് പ്രസിഡന്റ്) 609 582 5767, റീനാ സാബു (സെക്രട്ടറി) 718 581 6685, റെജി വര്‍ഗീസ് (ട്രഷറര്‍) 646 708 6070, ഏലിയാമ്മ മാത്യു (ജോ. സെക്രട്ടറി) 718 309 8615.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക