Image

ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ നടപ്പിലാക്കരുത്: ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍

സജി മത്തായി Published on 09 March, 2019
ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ നടപ്പിലാക്കരുത്: ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍
തിരുവല്ല: നിയമ പരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ പിന്‍വലിക്കണമെന്ന് ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ക്രൈസ്തവ സഭകള്‍ക്കെതിരെയുള്ള നീക്കം മതനിരപേക്ഷതയ്ക്ക് നിരക്കാത്തതാണ്. സഭയുടെ സ്വത്ത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കാനുള്ള ഗൂഢനീക്കാമണിതെന്ന് തിരുവല്ലയില്‍ കൂടിയ യോഗം വിലയിരുത്തി.നിലവിലുള്ള സംവിധാനത്തെ അട്ടിമറിച്ച് സര്‍ക്കാര്‍ ക്രൈസ്തവ സഭയെ ചൊല്‍പടിക്കു നിര്‍ത്താനുള്ള നീക്കം അപലപനീയമാണ്.ആക്ടിംഗ് ചെയര്‍മാന്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍ അദ്ധ്യക്ഷനായിരുന്നു. കൗണ്‍സിലംഗം ഷാജി മാറാനാഥാ പ്രമേയം അവതരിപ്പിച്ചു.ബില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ബില്ലിനെ സംബന്ധിച്ച ദുരൂഹത തുടരുകയാണ്. ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ നടപ്പിലാക്കിയാല്‍ ശക്തമായി പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുന്നു മെന്നും യോഗം മുന്നറിയിപ്പ് നല്കി. ചെയര്‍മാന്‍ സി.വി.മാത്യു, ജനറല്‍ സെക്രട്ടറി സജി മത്തായി കാതേട്ട്, ജനറല്‍ കോര്‍ഡിനേറ്റര്‍ ടോണി ഡി. ചെവൂക്കാരന്‍, ജനറല്‍ ട്രഷറാര്‍ ഫിന്നി പി മാത്യു, അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, കെ.ബി. ഐസക്ക്, സി.പി.മോനായി എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക