Image

ജമ്മു കശ്‌മീര്‍ സന്ദര്‍ശിക്കരുത്‌; വിനോദ സഞ്ചാരികള്‍ക്ക്‌ അമേരിക്കയുടെ മുന്നറിയിപ്പ്‌

Published on 09 March, 2019
ജമ്മു കശ്‌മീര്‍ സന്ദര്‍ശിക്കരുത്‌; വിനോദ സഞ്ചാരികള്‍ക്ക്‌ അമേരിക്കയുടെ മുന്നറിയിപ്പ്‌
വാഷിങ്‌ടണ്‍: തീവ്രവാദവും ആഭ്യന്തര സംഘര്‍ഷവും ചൂണ്ടിക്കാട്ടി ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക്‌ അമേരിക്കയുടെ മുന്നറിയിപ്പ്‌. ജമ്മു കാശ്‌മീരിലും, പാകിസ്ഥാന്‍ അതിര്‍ത്തിയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലും സന്ദര്‍ശനം നടത്തുന്നവര്‍ക്കാണ്‌ മുന്നറിയിപ്പ്‌.

പുല്‍വാമ ഭീകരാക്രമണത്തിന്‌ ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തിലാണ്‌ അമേരിക്ക പൗരന്മാര്‍ക്ക്‌ ലെവല്‍ രണ്ട്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌.

`അമേരിക്ക ഇന്ത്യയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക്‌ ലെവല്‍ 2 യാത്രാ മുന്നറിയിപ്പ്‌ പുറത്തിറക്കി.

തീവ്രവാദവും ആഭ്യന്തര സംഘര്‍ഷവും മൂലം ജമ്മു കശ്‌മീരിലെ ഒട്ടു മിക്ക സ്ഥലങ്ങളും സന്ദര്‍ശിക്കരുതെന്നും സായുധ പോരാട്ടത്തിനുള്ള സാധ്യത കണക്കിലെടുത്ത്‌ പാകിസ്ഥാന്‍ അതിര്‍ത്തിയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലും സന്ദര്‍ശനം നടത്തരുതെന്ന്‌ അമേരിക്കന്‍ പൗരന്മാരെ നിര്‍ദേശിക്കുന്നു'- വൈറ്റ്‌ ഹൗസ്‌ ബ്യൂറോ ചീഫ്‌ സ്റ്റീവ്‌ ഹെര്‍മന്‍ ട്വിറ്ററില്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക