Image

ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം - സ്വര്‍ഗ്ഗസ്ഥനായ പിതാവേ (3) ജയന്‍ വര്‍ഗീസ്

Published on 09 March, 2019
ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം - സ്വര്‍ഗ്ഗസ്ഥനായ പിതാവേ (3) ജയന്‍ വര്‍ഗീസ്
അത് ഞങ്ങള്‍ക്ക് തരേണമേ !
' അന്നം ഹി ഭൂതാനാം ജേഷ്ഠം '
എന്ന് ഭാരതീയ ദര്‍ശനം.
ആഹരിക്കുന്ന ജീവിക്കു മുന്‍പേ,
( ജേഷ്ഠാവസ്ഥയില്‍ ) ആഹാരമുണ്ടായി എന്നര്‍ത്ഥം.
അമ്മയുടെ മുലപ്പാലില്‍ നിന്ന് തുടങ്ങുന്നു,
ദൈവസ്‌നേഹം നറും പാലായി കിനിയുന്നു,
ചുരന്നൊഴുകുന്നു !
നിസ്സഹായനായ ശിശുവിന്,
ദൈവം നല്‍കുന്ന ആദ്യ സമ്മാനം.
 സുരക്ഷിതത്വ ബോധം,
 രോഗ പ്രതിരോധ ശേഷി,
 ശത വര്‍ഷങ്ങളിലേക്കു നീളുന്ന
ആയുസ്സിന്റെ ബൂസ്റ്റര്‍ !
മുലയൂട്ടാത്തവര്‍ അമ്മാമാരല്ല,
കുലടകള്‍ ?

പഴങ്ങള്‍ കടിച്ചു മുറിക്കാന്‍
പാല്‍പ്പല്ലുകള്‍ ഉണ്ടാവുന്‌പോള്‍,
പഞ്ചസാരയും, സാക്കറിനും
ചവയ്ക്കാന്‍ വിധിക്കപ്പെടുന്നു.
പല്ലുകളും, എല്ലുകളും നശിക്കുന്നു,
എല്ലുകളകത്തായതിനാല്‍ അറിയുന്നില്ല.
വളര്‍ച്ചയെത്തും മുന്‍പേ ഇറച്ചിയും, മീനും,
മുട്ടയും, പാലും, മൈദയും ചേര്‍ന്ന
പോഷകാഹാര സദ്യ.
കാല  ദേശങ്ങളില്‍ മാറുന്ന കലോറി സംസ്കാരം,
ഇന്ത്യയില്‍ 1200, അമേരിക്കയില്‍ 2000.
സസ്യ ഭുക്കായ മനുഷ്യന്‍ മാംസ ഭുക്കായി മാറുന്‌പോള്‍,
' മിശ്ര ഭുക്കെ ' ന്ന് ഓമനപ്പേര്.
ദഹന വ്യവസ്ഥ താളം തെറ്റി, ശരീരം വിഷ മയമായി,
ജീവന്‍ അപകടത്തിലാവുന്നു.

വിഷ വിസര്‍ജ്ജനാര്‍ത്ഥം ശരീരം സ്വയം തുറക്കുന്ന
ഔട്ട് ലറ്റുകളാണ് പ്രകട രോഗങ്ങള്‍.
ജലദോഷം, തലവേദന, പനി, ഛര്‍ദ്ദി, വയറിളക്കം
എന്നിവയായി ഇവ വരും.
സന്പൂര്‍ണ്ണ വിശ്രമം കൊണ്ട് സ്വയം മാറുമായിരുന്നു,
സമ്മതിക്കില്ല ലോകം,
മാര്‍ക്കറ്റില്‍ ഇന്‍സ്റ്റന്റ് ഗുളികകള്‍,
മാധ്യമങ്ങളില്‍ അവയുടെ പരസ്യങ്ങള്‍.
ജല ദോഷം മാറിയ സുന്ദരിയുടെ ചിരി,
തലവേദന മാറിയ യുവതിയുടെ കുളി.
പൊതുജനക്കഴുതകള്‍ വഴി തെറ്റുന്നു,
രാസ ഗുളികകള്‍ വിഴുങ്ങുന്നതോടെ
താല്‍ക്കാലിക സുഖം നേടി വിലസുന്നു.
സ്വാഭാവിക വിസര്‍ജ്ജനം തടയപ്പെട്ട്
വിഷങ്ങള്‍ ( ടോക്‌സിന്‍സ് ) കുന്നു കൂടുന്‌പോള്‍,
സ്ഥിര വിസര്‍ജ്ജനത്തിലൂടെ ജീവന്‍ രക്ഷിക്കാന്‍
പ്രാണന്‍ തുറക്കുന്ന ഔട്ട് ലെറ്റുകളാണ്,
സ്ഥായീ രോഗങ്ങള്‍ അഥവാ, '  ക്രോണിക് ഡിസ്‌സീസസ്  '

ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ
അത്യുന്നത  മുഖത്തു നോക്കി ഒരു ചോദ്യം :
അല്ലയോ പ്രഭുക്കളെ, നിങ്ങളറിയുന്നില്ലേ ?
കേവലമൊരു ജലദോഷത്തില്‍ നിന്ന് തുടങ്ങി,
രാസ വിഷ മരുന്നുകള്‍ കൊണ്ട് ചികില്‍സിച്ച്,
കാന്‍സറും, എയിഡ്‌സും സമ്മാനിച്ച്,
അകാലത്തില്‍, യൗവനത്തില്‍ ഒരാളെ,
കാലപുരിക്കയച്ചത് നിങ്ങളായിരുന്നെന്ന് ?
മിണ്ടില്ല നിങ്ങള്‍, സത്യം പറയില്ല നിങ്ങള്‍,
' സൈഡ് എഫക്ടി 'ന്റെ  മണലില്‍ തല പൂഴ്ത്തി രക്ഷ പെടാമല്ലോ ?

ആശുപത്രികളുടെ എണ്ണം കൂടുന്നത് പുരോഗതിയാണോ ?
എല്ലാവരും രോഗികളാവുന്നത് വികസനമാണോ?
ആതുരനെ ഉണ്ടാക്കി സേവിക്കുന്ന പുകമറയല്ലേ ഇത്?
ഫര്‍മസ്യൂട്ടിക്കല്‍ മാഫിയകളുടെ പാര്‍പ്പക്ഷികളല്ലേ നിങ്ങള്‍ ?
ലോകത്താകമാനം ലോബിയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നു,
പണമെറിഞ്ഞു സര്‍ക്കാരുകളുടെ അംഗീകാരം നേടുന്നു,
ഒരു സെന്റ് മുതല്‍ മുടക്കുള്ള അത്യാവശ്യ മരുന്നിന് 
25 മുതല്‍ 100 ഡോളര്‍ വരെ മാര്‍ക്കറ്റ് വില ഈടാക്കി വില്‍ക്കുന്നു, 
അവയുടെ നിര്‍മാതാക്കള്‍ ലൊകത്തിലെ മഹാന്മാര്‍,
ഫാര്‍മസ്യൂട്ടിക്കല്‍ കന്പനികള്‍ ലോകം നിയന്ത്രിക്കുന്നു.
സമൂഹ സന്പത്തിന്റെ ഏറ്റവും വലിയ തുണ്ടുകള്‍,
സ്വന്തം മാളത്തിലേക്ക് കടിച്ചു വലിക്കുന്നു,
സന്പത്തെറിഞ്ഞു സര്‍ക്കാരുകളെ ചാടിക്കുന്നു,
അധികാര കേന്ദ്രങ്ങള്‍ അവര്‍ക്കു വേണ്ടി കുരക്കുന്നു,
പെരുച്ചാഴികള്‍ ലോകം ഭരിക്കുന്നു,
പ്രാപ്പിടിയന്മാര്‍  ഭൂമിയെ കീഴടക്കുന്നു.

രാസ പരീക്ഷണങ്ങള്‍ കൊണ്ട് വായു വിഷ ലിപ്തമാക്കുന്നു,
അണു സ്‌പോടന പരന്പരകള്‍ കൊണ്ട് റേഡിയേഷന്‍ വിതക്കുന്നു,
കാര്‍ബണ്‍ ഡയോക്‌സൈഡ് കൊണ്ട് ഓസോണിനെ തുളക്കുന്നു,
വ്യാവസായിക മാലിന്യങ്ങള്‍ കൊണ്ട് നദികളെ വധിക്കുന്നു,
റേഡിയേഷന്‍ വേസ്റ്റുകള്‍ കൊണ്ട് കടലിനെ നിറക്കുന്നു,
നാഗരികതയുടെ ടിന്നിലടച്ച ഭക്ഷ്യ വസ്തുക്കള്‍ പോലും
മാരക വിഷങ്ങള്‍ പേറുന്നു,
സിട്രിക്കാസിഡും, ബെന്‍സോയിക്കാസിഡും,
പാരാ മീതൈനും, ചായങ്ങളും,
മനുഷ്യ ശരീരത്തില്‍ വിഷ ജ്വാലയേറ്റി
 രോഗങ്ങള്‍ക്കടിപ്പെടുത്തുന്നു ?

സസ്യ ഭുക്കുകളുടെ ശാരീരിക ലക്ഷണങ്ങളോടെ
മനുഷ്യാവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു
കടിച്ചെടുക്കാനും, ചവച്ചരയ്ക്കാനും പറ്റിയ പല്ലുകള്‍,
പകല്‍ വെളിച്ചത്തില്‍ കാണുവാനും,
രാത്രിയില്‍ കാണാതിരിക്കുവാനുമുള്ള കണ്ണുകള്‍,
തടിച്ചതും, പരുപരുത്തതുമായ നാക്ക്,
വെള്ളം വലിച്ചു കുടിക്കുവാനുതകുന്ന ചുണ്ടുകള്‍,
പരന്നതും, ചലിപ്പിക്കാനാവാത്തതുമായ നഖങ്ങള്‍,
പകല്‍ ഉണര്‍ന്നിരുന്ന് ഇര തേടുന്നു,
രാത്രിയില്‍ ഉറങ്ങി വിശ്രമിക്കുന്നു,
തുറന്ന കണ്ണുകളോടെ കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നു,
സര്‍വോപരി സസ്യാധിഷ്ഠിത ദഹന വ്യവസ്ഥ,
ഒരു  ജെനുവിന്‍ പാര്‍ട്ട് അതിന്റെ യന്ത്രത്തില്‍ എന്ന പോലെ,
സസ്യാഹാരം മനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു,
ഇത് യാദൃശ്ചികതയല്ല, സുചിന്തിതമായ പ്ലാനിംഗാണ്.

ഓരോ ജീവിയിലും സ്വന്തം ഭക്ഷണം കണ്ടെത്തുന്നതിനുള്ള
നൈസര്‍ഗ്ഗിക സെന്‍സറുകളുണ്ട്.
പന്നി അമേദ്യം ഭക്ഷിക്കുന്നു, പശു പുല്ലു തിന്നുന്നു,
പട്ടി എല്ലിനോട് മല്ലടിക്കുന്നു,
ചീഞ്ഞളിഞ്ഞ മാംസം കഴുതപ്പുലിക്ക് പഥ്യം.
കണ്ണുകളാല്‍ ആകര്‍ഷിക്കപ്പെടുന്നു,
രന്ധ്രത്താല്‍ വ്യവഛേദിക്കപ്പെടുന്നു,
രസനയാല്‍ ആസ്വദിപ്പെടുന്നു,
സ്വന്തം ഭക്ഷണത്തോട് സുഗന്ധം, അല്ലാത്തതിന് ദുര്‍ഗ്ഗന്ധം.
ചീഞ്ഞ മാംസത്തില്‍ ഹയാനക്ക് സുഗന്ധം,
നമ്മള്‍ മൂക്ക് പൊത്തുന്നു ?

' പൃഥീവ്യാ ഔഷധീഭോന്യം ' എന്ന് വേദ മന്ത്രം,
ആഹാരം ഔഷധം തന്നെയാകുന്നുവെന്നര്‍ത്ഥം.
അത് രോഗത്തെ ശമിപ്പിക്കുന്നു, ആരോഗ്യം നില നിര്‍ത്തുന്നു,
അനുവദിക്കപ്പെട്ട ആയുസ്സിലെത്തിക്കുന്നു !
പ്രകൃതി നല്‍കുന്നത് സംപൂര്‍ണ്ണാഹാരം,
അത് സംസ്ക്കരിക്കേണ്ടതില്ലാ.
സംസ്കരിക്കുന്ന ഭക്ഷണത്തിന് മൂല്യം നഷ്ടപ്പെടുന്നു,
ഔഷധ ഗുണം ചോരുന്നു, നാരുകള്‍ നശിക്കുന്നു.
വറുത്ത ഭക്ഷണം ദഹനം തടസപ്പെടുത്തുത്തുന്നു,
പുളിക്കലിന് ( പെര്‍മിന്റേഷന്‍ ) വിധേയമാവുന്നു,
ആസിഡ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നു,
ആമാശയം വൃണപ്പെട്ട്, അള്‍സര്‍ വന്നു ചേരുന്നു.

അനാവശ്യ ഭക്ഷണം കഫം ഉണ്ടാക്കുന്നു,
ശ്വാസ കോശത്തില്‍ പ്രാഥമികമായി അത് ശേഖരിക്കപ്പെടുന്നു,
ക്രമേണ അത് നിറയുന്‌പോള്‍ പുറം തള്ളല്‍ അനിവാര്യമാവുന്നു,
ചുമയോട് കൂടിയ ജലദോഷം വരുന്നു,
ഡോക്ടര്‍ പേര് കല്‍പ്പിച്ചു ചാര്‍ത്തുന്നു : ' നിമോണിയ. '
ആന്റി ബയോട്ടിക്‌സ് അകത്തെത്തുന്നു,
ജല രൂപത്തിലായ കഫം ഖര രൂപത്തിലേക്ക് മടങ്ങുന്നു,
ശ്വാസ കോശ അറകളില്‍ ഉറയ്ക്കുന്‌പോള്‍,
അല്‍പ്പം ആശ്വാസം തോന്നുന്നു.
മരുന്ന് നിര്‍ത്തുന്‌പോള്‍ ശക്തിയായി വീണ്ടും വരുന്നു,
പല തവണ ആവര്‍ത്തിക്കുന്‌പോള്‍,
ശ്വാസ കോശ അറകള്‍ നിറയുന്നു,
വലിക്കുന്ന വായു വയ്ക്കാനിടമില്ലാതെ വരുന്നു,
വലിക്കുന്നു വിടുന്നു, വലിക്കുന്നു  വിടുന്നു,
വിമ്മിട്ടം കണ്ട് ഡോക്ടര്‍ പേര് കല്‍പ്പിക്കുന്നു : ' ആസ്മ. '

അജ്ഞതയുടെ ശാസ്ത്രം അമൂല്യ വസ്തുക്കളെ അകറ്റുന്നു,
കൊളാസ്സ്‌ട്രോള്‍ ആരോപിച്ച് തേങ്ങക്കും, വെളിച്ചെണ്ണക്കും വിലക്ക്.
അവയില്‍ കോളാസ്‌ട്രോള്‍ ഉണ്ടത്രേ !
ഉണ്ട്, ശരിയാണ്, ഉള്ളത് ജൈവ കൊളാസ്‌ട്രോള്‍, ( ഓര്‍ഗാനിക് കൊളാസ്‌ട്രോള്‍, )
ഇത് കൊണ്ടാണ് മനുഷ്യ കോശങ്ങളുടെ പുറം ചട്ട നിര്‍മ്മിച്ചിട്ടുള്ളത് !
നാളികേര ഉല്‍പ്പന്നങ്ങള്‍ അമൂല്യ ഭക്ഷ്യ വസ്തു,
കോശങ്ങള്‍ ബലപ്പെടുന്നു, പുതിയവ നിര്‍മ്മിക്കപ്പെടുന്നു.
ശത്രു അജൈവ കൊളാസ്‌ട്രോള്‍, ഇനോര്‍ഗാനിക് കൊളാസ്‌ട്രോള്‍.
ജന്തുജന്യ വസ്തുക്കളില്‍ നിന്ന് വരുന്നത്,
അത് രക്തത്തില്‍ കലരുന്നു, രക്തത്തിനു കൊഴുപ്പേകുന്നു,
രക്തക്കുഴലുകളുടെ അകവശത്ത് പല കാലം കൊണ്ട് പറ്റിപ്പിടിക്കുന്‌പോള്‍,
അകവിസ്താരം കുറയുന്നു, രക്ത പ്രവാഹം തടസ്സപ്പെടുന്നു.
ആസാമാന്യ സമ്മര്‍ദ്ദം ഡോക്ടര്‍ അളന്നു തിട്ടപ്പെടുത്തുന്നു,
ഹൈ ബ്ലഡ് പ്രഷര്‍, അപകടകരം. എന്ന് വാണിംഗ്.

വീണ്ടും ഗുളികകള്‍, പ്രധാന ചേരുവ സോഡിയം നൈട്രേറ്റ്.
പാറകള്‍ പിളര്‍ത്താനുള്ള വെടിയുപ്പ്.
ഈ വെടിയുപ്പ് ധമനികളെ വെടിവച്ചു വികസിപ്പിക്കുന്നു,
ധമനികള്‍ വികസിക്കുന്‌പോള്‍ താല്‍ക്കാലിക ആശ്വാസം.
തലച്ചോറിലെ സൂഷ്മ ധമനികള്‍ വികസിക്കാന്‍ കൂട്ടാക്കുന്നില്ല.
വെടിയുപ്പിന്റെ സമ്മര്‍ദ്ദമേറുന്‌പോള്‍ പൊട്ടിത്തകരുന്നു,
തലച്ചോറില്‍ ബ്ലീഡിങ്, സ്‌ട്രോക്, ഒരു വശം തളരുന്നു,
 കുറച്ചു കാലം മരിച്ചു ജീവിക്കുന്നു, പിന്നെ മടങ്ങുന്നു.
ചികില്‍സിച്ചവര്‍ കൈ മലര്‍ത്തുന്നു,
 ചികില്‍സിച്ചതു പ്രഷറിന്, ആള്‍ മരിച്ചത് സ്‌ട്രോക്കിനാല്‍.
എല്ലാം വിധിയല്ലേ?  മനോഹരമായ ഒരു റീത്ത് വരുന്നു. ഡോക്ടറുടെ വക.

മദ്യവും, പുകയിലയും വിഷ വസ്തുക്കള്‍,
മദ്യത്തില്‍ നിന്ന് ആല്‍ക്കഹോളും,
പുകയിലയില്‍ നിന്ന് നിക്കോട്ടിനും രക്തത്തില്‍ ലയിക്കുന്നു.
രക്തത്തിലെ കോളാസ്‌ട്രോള്‍ ഇവയുമായി കലരുന്‌പോള്‍,
രാസ സംയോഗ ഫലമായി,
ധമനികള്‍ക്കുള്ളില്‍ രക്തം സിമന്റാകുന്നു.
ഒരു ദിവസം വിറയലോടെ രോഗി ശ്രവിക്കുന്നു :
കാര്‍ഡിയാക് ബ്ലോക്ക്, 60%, 80%, 90%,
ഉടന്‍ ബൈപാസ്, അല്ലെങ്കില്‍ മരിക്കും.
കാലിലെ വെയിന്‍ മുറിച്ചെടുത്തു തിരിച്ചു വച്ചു പിടിപ്പിക്കുന്നു,
റോഡ് നീളെ ഓടിക്കുന്നു, എക്‌സര്‍സൈസ്സ്.
രക്തത്തിലെ കൊളാസ്‌ട്രോള്‍ നില നില്‍ക്കുന്നു,
അത് മാറുന്നതിനുള്ള വഴി പറയുന്നില്ലാ,
രണ്ടോ, മൂന്നോ വര്‍ഷങ്ങള്‍, വീണ്ടും ബ്ലോക്കുകള്‍,
വീണ്ടും സര്‍ജറി, വീണ്ടും ലക്ഷങ്ങള്‍,
മൂന്നാമത്തേതിന് തീരുന്നു, ശല്യം എന്നേക്കുമായി.
സാമൂഹ്യ പ്രതിബദ്ധതയുള്ള ഭിഷഗ്വരന്മാര്‍ ഉണ്ടെങ്കില്‍
സത്യം തുറന്നു പറയുക, സമൂഹത്തെ രക്ഷിക്കുക.
ആണുങ്ങള്‍ ചെയ്തിട്ടുണ്ട്, ഡോക്ടര്‍ ജെ. എഛ്. ടില്‍ഡണ്‍. എം. ഡി.,
ഡോക്ടര്‍ ലിഡ്  ലാഹര്‍. എം. ഡി., ഡോക്ടര്‍ ട്രാള്‍. എം. ഡി. ,    

നല്ല ഭക്ഷണം കഴിക്കുക, നമ്മുടെ ഭക്ഷണം കഴിക്കുക,
അത് ഔഷധമാണ്, വേറേ ഔഷധം വേണ്ട.
' ആയു: സത്ത്വ ബലാരോഗ്യ: സുഖ പ്രീതി വിവര്‍ദ്ധന : '
എന്ന് ഭഗവത് ഗീത.
ആഹാരം ആയുസ്സും, സത്ത്വ ബലവും വര്‍ധിപ്പിക്കുന്നു,
ആരോഗ്യവും, സുഖവും വര്‍ധിപ്പിക്കുന്നു.
ആര്‍ത്തി അവസാനിപ്പിക്കുക, മിതമായി ഭുജിക്കുക,
നമുക്കാവശ്യമുള്ളതു കഴിക്കുക,നമ്മുടെ ആഹാരം കഴിക്കുക,
കഴുതപ്പുലിയുടേത് അതിന് തന്നെ നല്‍കുക.

ഒരു വശത്ത്  ആഹാരം കുഴിച്ചു മൂടുന്‌പോള്‍,
മറുവശത്ത്  അതില്ലാതെ മനുഷ്യന്‍ മരിക്കുന്നു.
ആര്‍ത്തിപ്പണ്ടാരങ്ങള്‍ തിന്നു മുടിക്കുന്നു,
അനാവശ്യമായി കൂട്ടി  വച്ച് നശിപ്പിക്കുന്നു.,
പ്രകൃതിയുടെ വരദാനം, ദൈവത്തിന്റെ സമ്മാനം,
ദൈവം പങ്കു വയ്ക്കുന്നു, മനുഷ്യന്‍ തടയുന്നു.
അമൂല്യതയുടെ ഈ ഭണ്ഡഗാരത്തില്‍ നിന്ന്,
നമുക്കാവശ്യമുള്ളത് മാത്രമെടുക്കുന്‌പോള്‍,
അപരന്റെ ഇല്ലായ്മയെ അറിയുകയും,
അറിയാതെ അവനു വേണ്ടി കരുതുകയുമാണ് നമ്മള്‍.
ഇവിടെ ആരോഗ്യം വരുന്നു, ആയുസ്സു വര്‍ധിക്കുന്നു,
രോഗങ്ങളില്‍ നിന്ന് രക്ഷ പ്രാപിക്കുന്നു, സുഖം യാഥാര്‍ഥ്യമാവുന്നു !
ഞങ്ങള്‍ക്കാവശ്യമുള്ള ആഹാരം, അന്നന്നത്തെ അപ്പം,
അത് ഞങ്ങള്‍ക്ക് തരേണമേ !!

* പ്രകൃതി ചികിത്സാ ആചാര്യനും, എന്റെ അഭിവന്ദ്യ ഗുരുഭൂതനുമായിരുന്ന യശഃശരീരനായ ഡോക്ടര്‍  സി. ആര്‍. ആര്‍. വര്‍മ്മയുടെ പാദപത്മങ്ങളില്‍ പ്രണമിച്ചു കൊണ്ട്, ഇതിലെ ആശയങ്ങളില്‍ പലതും അദ്ദേഹത്തില്‍ നിന്ന്  നേരിട്ട്  പഠിച്ചിട്ടുള്ളതാണ് എന്ന് നന്ദിയോടെ സമ്മതിക്കുന്നു.

അടുത്തതില്‍ :
" ഞങ്ങളുടെ കടക്കാരോട് "

Join WhatsApp News
Boby Varghese 2019-03-09 16:55:17
Hey Jayan Varghese, the life span in 1900 was less than 50 years. Life span in 1800 was about 35 years. Today it is about 80 years. The projection for the next hundred years is that of a life span of 120 years. It shows that we are doing a wonderfully great job of taking care of human lives. In spite of explosive multiplication of population growth, the world is consuming more and better food. The agricultural industry and medical science together contributing tremendously to the present day world. Poverty is not eradicated, but lowered every year.
Coconut or coconut oil is cholesterol free. But coconut oil is saturated oil. Compared to unsaturated oil, saturated oil is more harmful according to the medical science.
വിദ്യാധരൻ 2019-03-09 17:41:34
മനുഷ്യാ ഞാൻ നിന്റെ മുന്നിൽ 
നമ്രശീർഷനായി നിൽപ്പൂ 
കണ്ടുപിടിക്കാൻ നീ കഴിഞ്ഞേയുള്ളൂ 
സൃഷ്ടിയിൽ മറ്റുള്ളവരാരും.
ചിക്കി ചികഞ്ഞു നോക്കാൻ 
നിന്നെ കഴിഞ്ഞില്ലാരും 
പഞ്ചഭൂതങ്ങളൊക്കെ 
നിന്റെ കയ്യിൽ ഒന്നുമല്ല 
കിള്ളിപൊളിച്ചത് നോക്കും 
ഉള്ളിലെന്താണെന്നറിയാൻ 
അറിയാനുള്ള നിൻ ജിജ്ഞാസ
അതിന് വരമ്പുകൾ ഇല്ല 
സൃഷ്ടിച്ചു നീ ഭൂവിൽ പലതും 
പറക്കുന്ന പക്ഷിയെപ്പോലും 
ചത്ത കോഴിയെപ്പോലും 
പറപ്പിക്കാൻ കഴിവുള്ള നീ 
സൃഷ്ടിച്ചതെന്തിനാണ് 
ദൈവത്തെ മനുഷ്യന് പാരയായി ?
കഷ്ടപ്പെടുന്നത് മുഴുവൻ 
മനുഷ്യനാണെന്നാൽ 
കിട്ടുന്നതോ കീർത്തി ദൈവത്തിന് 
മനുഷ്യനു പറ്റിയ വലിയ തെറ്റ് 
എന്താണെന്നു ചോദിച്ചാൽ 
ദൈവത്തെ സൃഷ്ടിച്ചതു തന്നെ 
ഇട്ടു കറക്കുന്നാ  ദൈവം 
നമ്മളെ നട്ടം കറക്കുന്നെന്നും  
ദൈവത്തെ ഓർത്ത് നിങ്ങൾ 
ദൈവത്തിനേം കൊണ്ടെങ്ങാനും  പോകു 
എല്ലു മുറിയെ പണിതാൽ 
എല്ലാര്ക്കും പല്ലുമുറിയെ തിന്നാം
വിയർപ്പോടെ അപ്പം നിങ്ങൾ തിന്നു 
ദൈവം പണി പോയി നോക്കട്ടെ  
തലച്ചോര്‍ ദൈവം 2019-03-09 20:40:44
മനുഷന്റെ തലച്ചോര്‍ ദൈവത്തെ സൃഷ്ടിക്കുന്നു 
തലച്ചോര്‍ മരിക്കുമ്പോള്‍ നിന്‍റെ ദൈവവും മരിക്കുന്നു.
andrew
ഒരു തെണ്ടിയുടെ സാക്ഷ്യം 2019-03-10 00:05:07
ഒരു തെണ്ടിയുടെ സാക്ഷ്യം 

പൊരിഞ്ഞ വയറുമായി ഞങ്ങൾ 
നിങ്ങടെ വീട്ടിൽ വന്നൊരു നേരം 
പ്രാർത്ഥിക്കുകയായിരുന്നു നിങ്ങൾ 
അന്നന്നുള്ള  ആഹാരത്തിനായി
(നിങ്ങടെ പത്തായത്തിനുള്ളിൽ 
ഉണ്ടായിരുന്നു ഇഷ്ടംപോലെ ധാന്യം 
എന്നിട്ടും നിങ്ങൾ വിളിപ്പു 
ദൈവത്തെ പിന്നെയും കഷ്ടം  
;അമ്മാ; എന്തേലും തരണേ എന്ന്
ഞാൻ വിളിച്ചു കരഞ്ഞൊരു നേരം 
ആട്ടി ഓടിച്ചു നിങ്ങൾ എന്നെ കൂടാതെ 
തെറികൊണ്ടഭിഷേകം വേറെ.
ഇല്ല തുറക്കില്ലൊരു സ്വർഗ്ഗം 
കള്ളന്മാർ നിങ്ങടെ പ്രാർത്ഥന കേട്ടാൽ 
സ്വാർത്ഥന്മാർ നിങ്ങളെപ്പോലുള്ളോർ 
ചീത്തയാക്കി യേശുവിൻ നാം 
അപ്പൻ ആരെന്നറിയാതെ വളന്നൊരു പയ്യൻ 
നിത്യവൃത്തിക്കായ് മരപ്പണി ചെയ്തോൻ 
ദൈവ പുത്രനാക്കി ആദ്യം അവനെ 
പിന്നെ തൂക്കി മരത്തിൽ അവനെ 
 കയ്യിലും കാലിലും ആണി കേറ്റി 
ക്രൂശിൽ കിടന്നു കരഞ്ഞു 
ദാഹ നീരിനായൽപ്പം 
പുളിച്ച വെള്ളം കൊടുത്ത് 
നെഞ്ചിന്മേൽ ആഞ്ഞൊരു കുത്തും 
കഷ്ടമാ നിങ്ങടെ കാര്യം 
തെണ്ടികൾ ഞങ്ങൾ അതിൽ ഭേദം 
ദൈവത്തിൻ പുത്രനാക്കി 
വില്ക്കുന്നു നിങ്ങൾ ഇന്നും അവനെ 
മണ്ടന്മാരെ ഇവിടയുള്ളടത്തോളം കാലം 
നിങ്ങൾ തിന്നു കുടിച്ചു മതിക്കൂ 
തലച്ചോറ് മരിച്ചാലും ഇവർ 
മണ്ണിരെപ്പോലെ ചലിക്കും 
ദൈവത്തിൻ മക്കളാണിവർ 
ഇല്ലല്ലോ ദൈവത്തിന് മരണം ?
അഥവാ മരിച്ചാലും ഇവർ 
മൂന്നാം നാൾ ഉയർപ്പിച്ചു നിറുത്തും 
കൊല്ലുകില്ല അവർ അവർ അവനെ 
എല്ലാം കൊല്ലവും കൊല്ലണ്ടേ അവനെ 
ദൈവമേ നീ അവിടെങ്ങാനും ഉണ്ടേൽ 
ക്ഷമിക്കണേ ഇവരുടെ ചതികൾ 
തെണ്ടികളായണേലും ഞങ്ങൾ 
നല്ല മനുഷ്യരാണുള്ളിൽ 
ഹൃദയ ശുദ്ധിയുള്ളോർ ഞങ്ങൾ 
ഞങ്ങടെ ഉള്ളിൽ നീ ഉണ്ട് 
അന്നന്ന് തെണ്ടി കിട്ടും 
ആഹാരത്തിൽ തൃപ്‌തരാ ഞങ്ങൾ 
ആകാശത്തിലെ പക്ഷികൾ ഒന്നും 
പ്രാർത്ഥിക്കുന്ന കണ്ടിട്ടില്ല 
എങ്കിലും നീ അവരെ 
കാത്തു സൂക്ഷിക്കുന്നുണ്ടല്ലോ 
പ്രാർത്ഥിക്കാതെ  തന്നെ 
നീ അറിയുന്നുണ്ടല്ലോ എല്ലാം   
ഭിഷക്കാരന്‍ വിശ്വാസി 2019-03-10 13:32:23
സൊന്തം വീട്ടു വാതിക്കല്‍ പോലും 'അമ്മാ ! വല്ലതും തരണേ'' എന്ന്  വിളിച്ചു ഭിഷ യാജിക്കുന്നവന്‍ ആണ് വിശ്വാസി.-andrew
Anthappan 2019-03-10 13:58:37
Creating Fears
Our hearts & minds by religion.
We aim to deceive.
Ourselves of real religion.
We create the disease.

There is no God. There is no Devil.
They are only human inventions.
To wage war on each other
and bound us to unseen defeat.

We cross our hearts & blind our minds.
History is never as we find. (poet unknown -posted by Anthappan)
നിരീശ്വരൻ 2019-03-10 14:06:41
അമ്മെ എന്തെങ്കിലും തരണേ എന്നുള്ള പ്രാർത്ഥന കേൾക്കാതെ 'ഞങ്ങൾക്ക് അന്നന്നുള്ള ആഹാരം തരണേ എന്ന് പ്രാര്ഥിക്കുന്നവൻ " കള്ളനും തട്ടിപ്പുക്കാരനും മനുഷ്യന്റെ കണ്ണിൽ പൊടി ഇടുന്നവനും .  

God-almighty 2019-03-10 15:19:30
Why people hate me so much?
You want to talk to your god? 2019-03-10 20:21:07
Do you want to talk to your god? Relax, have a few of your favourite drinks. Then go into solitude. Then Just meditate. Meditation is absolute repose. But when you wake up, talk to your god all you want. Your god is in your brain.- andrew
കടന്നലുകൾ 2019-03-10 21:25:23
ദൈവത്തിന്റെ ഗന്ധം മണത്ത് എത്ര കടന്നലുകളാണ് പല വേഷങ്ങളിൽ കുത്താൻ പറന്നെത്തിയിരിക്കുന്നത്!
ദൈവം സംസാരിക്കുന്നു 2019-03-10 23:49:31
ദൈവം സംസാരിക്കുന്നു 

നിങ്ങടെ സങ്കലപ്പ പുൽത്തൊട്ടിയിൽ  
എങ്ങനെ വന്നു പിറന്നുവെന്നോ
ആരാണ് ജന്മം നൽകിയെതെന്നോ 
അറിയില്ല ഞാനൊരു കുട്ടി ദൈവമായി 
പണി ചെയ്‌തു ജീവിക്കേണ്ട നിങ്ങൾ 
അലസരായി കുഴി മടിയന്മാരായി
നിങ്ങടെ വയറു കാളിടുമ്പോൾ 
നിങ്ങൾക്ക് വിശന്നു പൊരിഞ്ഞിടുമ്പോൾ 
നിങ്ങൾ കുട്ടി ദൈവത്തെ വിളിച്ചു കേഴും
അന്നന്നത്തെ ആഹാരത്തിനായി നിങ്ങൾ 
മെപ്പോട്ട് നോക്കി കരഞ്ഞു കൂവും  
അലസരാം നിങ്ങടെ സൃഷ്ടിയല്ലേ ഞാൻ 
എവിടുന്നു നിങ്ങൾക്കാഹാരം  കൊണ്ടു തരും?
ഒരാറേ പോയോരൊക്കെ തന്നെ 
പൂളോനും മക്കളും കേട്ടിട്ടില്ലേ? 
അലസന്റെ സന്തതി അലസനാകും 
അതേത് പൊട്ടനും അറിവുള്ളതല്ലേ  
എല്ലു മുറിയെ പണി ചെയ്യിതിടുകിൽ 
പല്ലു മുറിയെ തിന്നിടാം മടിയന്മാരെ 
സ്വർഗ്ഗത്തിലെ ഊഞ്ഞാൽ കട്ടിലിൽ ഞാൻ 
നുരയുന്ന മുന്തിരി ചാറു മുത്തി, 
കന്യകമാർ ഏഴുമായി വിലസിടട്ടെ .
സത്യത്തിൽ സഹതാപം ഉണ്ടെനിക്ക് 
നിങ്ങൾക്ക് പറ്റിയ മണ്ടത്തരം ഞാൻ 
ഇനി നിങ്ങൾക്ക് ഒരു രക്ഷയില്ല 
നിങ്ങടെ രക്തം ഞാൻ കുടിക്കും 
അനോഫിലിസ് തെയോഫിലിസ്  
കൊതുകകളായി ഞാൻ 
നിന്റെ രക്തം കുടിച്ചു ചീർക്കും
'കടന്നാലേ' നീയും സൂക്ഷിച്ചോണം
ഒരു ചെറു കൊമ്പിന്റ ബലത്തിൽ നീയും 
അതികം പറന്നു കളിച്ചിടേണ്ട 
ഒരു കുത്തല്ലേ നിനക്ക് കുത്താൻ പറ്റൂ 
അത് നിന്റെ അവസാന കുത്തായിരിക്കും  
കൈ പത്തി കൊണ്ട് നിന്നെ അടിച്ചു വീഴ്ത്തും 
അതിനുള്ളിൽ നിന്നെ ഞെരിച്ചു കൊല്ലും 
ദൈവത്തോടാണോ നിന്റ വേല 
എന്നാൽ വേല ഞാൻ പഠിപ്പിച്ചിടും 
ദൈവം ഉറങ്ങാൻ പോകയാണ് 
അന്നത്തിൻ പേരിൽ വിളിച്ചുണർത്തിടേണ്ട 
കാലത്തെഴുന്നറ്റു ജോലിക്കു പോ 
വിയർപ്പോടെ അപ്പം ഭക്ഷിച്ചിടൂ 
കന്യകമാരേഴും വന്നു നിൽപ്പൂ 
കയ്യിൽ മധു ചഷകവുമായി 
എന്നാൽ എല്ലാർക്കും ഗുഡ് നൈറ്റ് 
ദൈവം സപ്‌ത സ്ത്രീകളുമായി  രമിച്ചിടട്ടെ 
  
 
ദൈവം 2019-03-11 07:58:51
എനിക്കെതിരെ ഇത്രയും ദൈവ വിരോധികൾ ഇളകിയതിൽ അതുഭുതമില്ല .  ഇതിനെല്ലാം കാരണം എന്റെ പേരിൽ നിങ്ങൾ മുതലെടുക്കുന്നതുകൊണ്ടാണ് .  പണ്ട് അമേരിക്കയിൽ നിന്ന് സ്‌കൂളിൽ വിതരണം ചെയ്യാൻ വരുന്ന ഗോതമ്പ് അടിച്ചു മാറ്റിയ സ്‌കൂൾ അധികാരികളെ പോലെ, ഇന്ന് നിങ്ങൾ അന്നന്നത്തെ ആഹാരം എന്നിൽ നിന്ന് മേടിച്ച് മരിച്ചു വിറ്റ് അതിന്റ പൈസ കൊണ്ട് കള്ളും പെണ്ണുമായി സുഖിക്കയാണ് . ഈ അഴുമതികൾ കണ്ടു മടുത്താണ് ഇവന്മാർ കൂട്ടമായി ഇളകിയിരിക്കുന്നത്.  ഞാൻ ഇവരെ സ്നേഹിക്കുന്നു എന്റെ രാജ്യം ഭൂമിയിൽ വരുത്തുവാൻ ഞാൻ ഇവന്മാരെ കൂട്ടമായി റിക്രൂട്ട് ചെയ്യുകയാണ് . നല്ല ആത്മാര്ഥതയുള്ളവർ .  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക