Image

പാറ്റേഴ്‌സണ്‍ സീറോ മലബാര്‍ പള്ളിയിലെ വിന്‍സന്റ് ഡി പോള്‍ ചാരിറ്റി ബാങ്ക്വറ്റ് അനുകരണീയ മാതൃക

ജോസ് മാളേയ്ക്കല്‍ Published on 09 March, 2019
പാറ്റേഴ്‌സണ്‍ സീറോ മലബാര്‍ പള്ളിയിലെ വിന്‍സന്റ് ഡി പോള്‍ ചാരിറ്റി ബാങ്ക്വറ്റ് അനുകരണീയ മാതൃക
പാറ്റേഴ്‌സണ്‍ (ന്യൂജേഴ്‌സി): പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജീവകാരുണ്യ സംഘടനയായ സെ. വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി ഈ വര്‍ഷം നടത്തിയ ചാരിറ്റി ബാങ്ക്വറ്റ് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. മാര്‍ച്ച് 2 ശനിയാഴ്ച്ച വൈകുന്നേരം 6 മണിമുതല്‍ ആരംഭിച്ച ബാങ്ക്വറ്റില്‍ നൂറോളം കുടുംബങ്ങളില്‍നിന്നായി മുന്നൂറ്റി അമ്പതില്‍പരം ആള്‍ക്കാര്‍ പങ്കെടുത്തു. വിഭവസമൃദ്ധമായ ഭക്ഷണത്തോടൊപ്പം ഹൃദ്യമായ കലാവിരുന്നും കണികള്‍ക്കാശ്വാസമേകി.പതിവു മലയാളി ശൈലിയില്‍നിന്നു വ്യത്യസ്തമായി കൃത്യസമയത്ത് ആരംഭിച്ച് മൂന്നു കോഴ്‌സുഡിന്നറോടുകൂടിയ ബാങ്ക്വറ്റും, വിവിധ കലാപരിപാടികളുമായി രണ്ടര മണിക്കൂര്‍ ദീര്‍ഘിച്ച അടിപൊളി പ്രോഗ്രാം സംഘാടകമികവിന്റെയും, ഇടവകകൂട്ടായ്മയുടെയും ഉത്തമോദാഹരണമായിരുന്നു.

ആന്റണി ജോണിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച ബാങ്ക്വറ്റ് സമ്മേളനത്തിലേക്ക് സെ. വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ് മാത്യു ജോസഫ് കൊച്ചുപറമ്പില്‍ എല്ലാവരെയും സ്വാഗതം ചെയ്തു. പുതുതായി ചാര്‍ജെടുത്ത ഇടവക വികാരി റവ. ഫാ. തോമസ് മങ്ങാട്ട് തന്റെ ആമുഖ പ്രസംഗത്തില്‍ പാവങ്ങള്‍ക്കുവേണ്ടി സ്വജീവിതം മാറ്റിവച്ച വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെ ജീവകാരുണ്യമാതൃക എല്ലാവêം തങ്ങളൂടെ വ്യക്തിജീവിതത്തിലും, പ്രവൃത്തിയിലും അനുകരിക്കണമെന്ന് ഉല്‍ബോധിപ്പിച്ചു. ഫാ. ഫിലിപ് വടക്കേക്കര, ഫാ. ബാബു തേലപ്പിള്ളി, ഫാ. മാത്യു æന്നത്ത്, ഫാ. റിജോ എന്നിവര്‍ വിശിഷ്ടാതിഥികളായി ബാങ്ക്വറ്റില്‍ പങ്കെടുത്തു.

ബാങ്ക്വറ്റില്‍ പങ്കെടുത്ത സീനിയര്‍ ഗ്രാന്‍ഡ് പേരന്റ്‌സിനെ ഫാ. റിജോ സമ്മാനിച്ച ബൈബിള്‍ പാരിതോഷികമായി നല്‍കി ആദരിച്ചു. റോയല്‍ ഇന്‍ഡ്യ റെസ്റ്റോറന്റ് ആന്റ് കേറ്ററിംഗ് ഉടമ ഷിബു, മാസ് മ്യൂച്വല്‍-എലീറ്റ് റിയല്റ്റി എന്നിവയുടെ പ്രോപ്രൈറ്റര്‍ സജിമോന്‍ ആന്റണി എന്നിവരായിരുന്നു പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍.

ഇടവകയിലെ യുവജനങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ കാണികള്‍ നന്നായി ആസ്വദിച്ചു. മാര്‍ട്ടിന, റേഷു എന്നിവരുടെ സോളോ സോംഗ്, മാര്‍ട്ടിന & അലക്‌സ്, രേഷ്മ & റോബി എന്നിവരുടെ യുഗ്മഗാനം, വിവിധ സമൂഹനൃത്തങ്ങള്‍ എന്നിവ ഹൃദയഹാരിയായിരുന്നു. ട്രേസി, ലസ്‌ലി എന്നിവര്‍ സെ. വിന്‍സന്റ് ഡി പോള്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചത് വിജ്ഞാനപ്രദമായിരുന്നു. യൂത്ത് ഗ്രൂപ് അവതരിപ്പിച്ച ജപ്പഡി ഗെയിം ഷോയും കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു.

ധനസമാഹരണത്തിനൊപ്പം നല്ലൊê വിരുന്നും നല്‍കാനായതില്‍ വിന്‍സന്റ് ഡി പോള്‍ ഭാരവാഹികള്‍ സന്തുഷ്ടരാണ്. റീബ ജോജി പോള്‍, കെന്‍ ജോര്‍ജ് ജോസഫ് എന്നിവര്‍ കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ അവതാരകരായി. സെ. വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ് മാത്യു ജോസഫ് കൊച്ചുപറമ്പില്‍, വൈസ് പ്രസിഡന്റ് ചാള്‍സ് ജോസഫ്, സെക്രട്ടറി വിന്‍സന്റ് തോട്ടുമാരി, ട്രഷറര്‍ തോമസ് തോട്ടുകടവില്‍ എന്നിവര്‍ പരിപാടികള്‍ക്കു ഇടവക വികാരിക്കൊപ്പം നേതൃത്വം നല്‍കി.
ഫോട്ടോ: ഷിജു പൗലോസ്, റ്റൈ്വലൈറ്റ്മീഡിയ.

പാറ്റേഴ്‌സണ്‍ സീറോ മലബാര്‍ പള്ളിയിലെ വിന്‍സന്റ് ഡി പോള്‍ ചാരിറ്റി ബാങ്ക്വറ്റ് അനുകരണീയ മാതൃക
പാറ്റേഴ്‌സണ്‍ സീറോ മലബാര്‍ പള്ളിയിലെ വിന്‍സന്റ് ഡി പോള്‍ ചാരിറ്റി ബാങ്ക്വറ്റ് അനുകരണീയ മാതൃക
പാറ്റേഴ്‌സണ്‍ സീറോ മലബാര്‍ പള്ളിയിലെ വിന്‍സന്റ് ഡി പോള്‍ ചാരിറ്റി ബാങ്ക്വറ്റ് അനുകരണീയ മാതൃക
പാറ്റേഴ്‌സണ്‍ സീറോ മലബാര്‍ പള്ളിയിലെ വിന്‍സന്റ് ഡി പോള്‍ ചാരിറ്റി ബാങ്ക്വറ്റ് അനുകരണീയ മാതൃക
പാറ്റേഴ്‌സണ്‍ സീറോ മലബാര്‍ പള്ളിയിലെ വിന്‍സന്റ് ഡി പോള്‍ ചാരിറ്റി ബാങ്ക്വറ്റ് അനുകരണീയ മാതൃക
പാറ്റേഴ്‌സണ്‍ സീറോ മലബാര്‍ പള്ളിയിലെ വിന്‍സന്റ് ഡി പോള്‍ ചാരിറ്റി ബാങ്ക്വറ്റ് അനുകരണീയ മാതൃക
പാറ്റേഴ്‌സണ്‍ സീറോ മലബാര്‍ പള്ളിയിലെ വിന്‍സന്റ് ഡി പോള്‍ ചാരിറ്റി ബാങ്ക്വറ്റ് അനുകരണീയ മാതൃക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക