Image

ഇന്ത്യന്‍ താരങ്ങള്‍ ആര്‍മി ക്യാപ്‌ ധരിച്ച സംഭവം വിവാദങ്ങളിലേക്ക്‌

Published on 10 March, 2019
ഇന്ത്യന്‍ താരങ്ങള്‍ ആര്‍മി ക്യാപ്‌ ധരിച്ച സംഭവം  വിവാദങ്ങളിലേക്ക്‌
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആര്‍മി ക്യാപ്‌ ധരിച്ചാണ്‌ ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയത്‌ . 

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരോടുളള ആദരവിന്റെ സൂചകമായിട്ടാണ്‌ ഇന്ത്യന്‍ താരങ്ങള്‍ ആര്‍മി ക്യാപ്‌ ധരിച്ചത്‌.

എന്നാല്‍ ഈ സംഭവം പുതിയ വിവാദങ്ങളിലേക്ക്‌ കൂടി വഴി തുറന്നിരിക്കുകയാണ്‌. ഇന്ത്യയുടെ നടപടിയ്‌ക്കെതിരെ ഐസിസിയ്‌ക്ക്‌ പരാതി നല്‍കാനൊരുങ്ങുകയാണ്‌ പാകിസ്ഥാന്‍.

ഇന്ത്യ ക്രിക്കറ്റിനെ രാഷ്ട്രീയവത്‌കരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ഐസിസി ഉടനെ നടപടികള്‍ സ്വീകരിക്കണമെന്നും പാക്‌ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ്‌ ഖുറേഷി പറഞ്ഞു.

 ഐസിസി സ്വമേധയാ നടപടിയെടുത്തില്ലെങ്കില്‍ ഈ പ്രശ്‌നം പാകിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഉയര്‍ത്തികൊണ്ട്‌ വരുമെന്നും മന്ത്രി സൂചന നല്‍കി.

ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനെ കടുത്ത രീതിയില്‍ എതിര്‍ക്കുന്ന കായിക സംഘടനയാണ്‌ ഐസിസി. ഇതാദ്യമായല്ല ഇത്തരമൊരു സംഭവം കളിക്കളത്തില്‍ സംഭവിക്കുന്നത്‌. 

2014ല്‍ പലസ്‌തീന്‍ അനുകൂല റിസ്റ്റ്‌ ബാന്‍ഡ്‌ ധരിച്ചതിന്‌ ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ താരം മൊയീന്‍ അലിയെ ഐസിസി ശാസിച്ചിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക