Image

തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിക്കും മുമ്പ്‌ ഓടി നടന്ന്‌ മോദി പ്രഖ്യാപിച്ചത്‌ 157 പദ്ധതികള്‍

Published on 10 March, 2019
തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിക്കും മുമ്പ്‌ ഓടി നടന്ന്‌ മോദി പ്രഖ്യാപിച്ചത്‌ 157 പദ്ധതികള്‍
ന്യൂദല്‍ഹി: ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിക്കും മുമ്പ്‌ മോദി സര്‍ക്കാറിന്റെ ഉദ്‌ഘാടന പരമ്പര. ഒരു മാസത്തിനിടെ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌ 157 പദ്ധതികള്‍. ഈ ആഴ്‌ച നടന്ന മന്ത്രിസഭാ യോഗത്തില്‍ മാത്രം എടുത്തത്‌ മുപ്പതോളം തീരുമാനങ്ങളാണ്‌.

ഊര്‍ജ പദ്ധതികള്‍ക്ക്‌ 31, 000 കോടി രൂപ വകയിരുത്തിയത്‌ മുതല്‍ 50 പുതിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങുന്നത്‌ വരെ ഇതില്‍ പെടുന്നു. 

തെരഞ്ഞെടുപ്പ്‌ തിയ്യതി പ്രഖ്യാപിച്ചാല്‍ ചട്ടലംഘനം ആകുമെന്നിരിക്കെയാണ്‌ പദ്ധതികളുടെ തിരക്കിട്ട പ്രഖ്യാപനവും ഉദ്‌ഘാടന മാമാങ്കവും മോദി നടത്തുന്നത്‌.

പുതിയ ദേശീയപാതകള്‍, പുതിയ റെയില്‍വെ ലൈനുകള്‍, മെഡിക്കല്‍ കോളജുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, വാതകപൈപ്പ്‌ ലൈനുകള്‍, വിമാനത്താവളങ്ങള്‍, കുടിവെള്ള പദ്ധതികള്‍, ഊര്‍ജ പദ്ധതികള്‍ തുടങ്ങി ചെറുതും വലുതുമായ നിരവധി പദ്ധതികള്‍ക്കാണ്‌ ഈ ചെറിയ കാലയളവില്‍ മോദി സര്‍ക്കാര്‍ തുടക്കമിട്ടത്‌. പി.എം.ഒ വെബ്‌സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം എന്‍.ഡി.ടി.വിയാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

കഴിഞ്ഞ ജനുവരി ഏഴിനും ഫെബ്രുവരി ഏഴിനും ഇടയിലുള്ള ഒരു മാസം 57 പദ്ധതികളാണ്‌ മോദി പ്രഖ്യാപിച്ചത്‌. എന്നാല്‍ അടുത്ത നാല്‌ ആഴ്‌ച ഇതിന്റെ മൂന്നിരട്ടി പദ്ധതികളാണ്‌ അദ്ദേഹം പ്രഖ്യാപിച്ചത്‌. 

പി.എം.ഒ വെബ്‌സൈറ്റില്‍നിന്നുള്ള വിവരങ്ങള്‍ പ്രകാരം എന്‍ഡിടിവിയാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. മോദി പ്രഖ്യാപിച്ച പല പദ്ധതികളും പഴയ പദ്ധതികള്‍ പൊടിതട്ടിയെടുത്ത്‌ പുതുതായി അവതരിപ്പിക്കുകയായിരുന്നെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കഴിഞ്ഞ 30 ദിവസത്തില്‍ മാത്രം മോദി നടത്തയത്‌ 28 യാത്രകളാണ്‌.

ചെറിയ പദ്ധതികള്‍ വരെ മോദി നേരിട്ടെത്തിയാണ്‌ ഉദ്‌ഘാടനം ചെയതത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക