Image

ലോക്സഭയിലേക്കു ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്; കേരളത്തില്‍ ഏപ്രില്‍ 23; വോട്ടെണ്ണല്‍ മെയ് 23

Published on 10 March, 2019
ലോക്സഭയിലേക്കു ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്; കേരളത്തില്‍ ഏപ്രില്‍ 23; വോട്ടെണ്ണല്‍ മെയ് 23
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലേക്കു ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഏപ്രില്‍ ഒന്നിന്. മെയ് 19നാണ് അവസാന ഘട്ടം. കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നാം ഘട്ടം ഏപ്രില്‍ 23നാണ്. മെയ് 23ന് എല്ലാ ഘട്ടങ്ങളുടെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും. രാജ്യത്ത് ഇന്ന് മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരും.

90 കോടി ജനങ്ങളാണ് രാജ്യത്ത് വോട്ടര്‍മാരായുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. എട്ടരക്കോടി വോട്ടര്‍മാരാണ് ഇത്തവണ പുതുതായി വോട്ട് ചെയ്യുക. വി.വി പാറ്റ് എല്ലാ ബൂത്തുകളിലും സജ്ജീകരിക്കും. വോട്ടിങ് മെഷീനില്‍ ഇത്തവണ സ്ഥാനാര്‍ത്ഥികളുടെ ചിത്രവുമുണ്ടാവും.

ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളും നടക്കും.

കേരളമടക്കം 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. 28ാം തീയതിയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് വിജ്ഞാപനം വരിക. നാലാം തീയതി വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. അഞ്ചാം തീയതിയാണ് പത്രികകളുടെ സൂഷ്മ പരിശോധന. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക