Image

സിറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍: വേ ഓഫ് തോമസ് ചിന്താവിഷയം

ബി ജോണ്‍ കുന്തറ Published on 10 March, 2019
സിറോ മലബാര്‍  നാഷണല്‍ കണ്‍വെന്‍ഷന്‍: വേ ഓഫ് തോമസ് ചിന്താവിഷയം
സിറോ മലബാര്‍ കത്തോലിക്ക സഭയുടെ ഏഴാമത് ദേശീയ സംയുക്തസമ്മേളനം ഓഗസ്റ്റ് 1 മുതല്‍ 4 വരെ തിയതികളില്‍ ഹ്യൂസ്റ്റണ്‍ ടെക്സസ്സില്‍ നടക്കുന്നു .കാര്യ പരിപാടികളെ അനുബന്ധപ്പെടുത്തി ഇന്നലെ ഭാരവാഹികള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചു.

രൂപതാ സഹായ മെത്രാന്‍ മാര്‍. ജോയ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ഹ്യൂസ്റ്റണ്‍ ഇടവ വികാരിയും കണ്‍വെന്‍ഷന്‍ കണ്‍വീനറുമായ ഫാ: കുര്യന്‍ നെടുവേലിചാലുങ്കല്‍  സ്വാഗതം ആശംസിച്ചു . മാര്‍ ആലപ്പാട്ട് സിറോ മലബാര്‍ സഭയുടെ അമേരിക്കന്‍തുടക്കത്തെപ്പറ്റിയും വളര്‍ച്ചയെപ്പറ്റിയും സദസിനോട് സംസാരിച്ചു.

ഹ്യൂസ്റ്റണ്‍ കണ്‍വെന്‍ഷനിലെ പ്രധാന വിഷയം 'വേ ഓഫ് തോമസ്' എന്നായിരിക്കും.സെന്റ് തോമസിന്റ്റെ വരവോടെ കേരളത്തില്‍ ഉടലെടുത്ത ക്രിസ്തീയ സഭയും അതില്‍ നിന്നും ഉടലെടുത്ത വിശ്വാസവും, ഇന്ന് നാം എവിടെ എത്തിയിരിക്കുന്നു, അമേരിക്കയില്‍ ഏതു രീതികളില്‍ സഭ മുന്നോട്ടു പോകണം, എങ്ങിനെ വളര്‍ന്നു വരുന്ന തലമുറക്ക് വിശ്വാസം സൂക്ഷിക്കുന്നതിന് മാര്‍ഗ്ഗദര്‍ശനം നല്‍കണം തുടങ്ങിയവ.

ഹില്‍ട്ടണ്‍ അമേരിക്കാസ് ഹ്യൂസ്റ്റനിലെ 1200 നു മേല്‍ മുറികള്‍മുഴുവനായും ഈ സമ്മേളനത്തിന് ബുക്ക് ചെയ്തിരിക്കുന്നു. ജോര്‍ജ് ആര്‍ ബ്രൗണ്‍ കണ്‍വന്‍ഷന്‍ സെന്റ്ററുമായി ബന്ധിച്ചു നില്‍ക്കുന്നതിനാല്‍ ഈ സ്ഥലവും സമ്മേളനത്തിനായി ഉപയോഗപ്പെടുത്തുന്നു-ഇവന്റ് കോഓര്‍ഡിനേറ്റര്‍ അനീഷ് സൈമണ്‍ അറിയിച്ചു

ചെയര്‍മാന്‍ അലക്സാണ്ടര്‍ കുടക്കച്ചിറ ഇതിനോടകം ഒരുക്കങ്ങള്‍ എവിടവരെ എത്തിയിരിക്കുന്നു എന്നതിനെപ്പറ്റി സംസാരിച്ചു. 4000 ത്തിനുമേല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തു. ഹില്‍ട്ടന്‍ ഹോട്ടലിലെ 90 % ശതമാനം മുറികളും ഇതിനോടകം ബുക്ക് ചെയ്യപ്പെട്ടു. രജിസ്ട്രേഷന്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു വേണ്ടിവന്നാല്‍, അടുത്തു സ്ഥിതിചെയ്യുന്ന മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലിലും മുറികള്‍ ലഭ്യമാക്കും.

ചിലവുകളേക്കുറിച്ചും പണം എങ്ങിനെ സ്വരൂപിക്കും എന്നതിനെപ്പറ്റിയുംരൂപരേഖ ഫൈനാസ് ചെയര്‍ ബോസ് കുര്യന്‍ അവതരിപ്പിച്ചു. മാധ്യമങ്ങളുടെ കോഓര്‍ഡിനേറ്റര്‍ ആയ സണ്ണി ടോം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്തെല്ലാം സൗകര്യങ്ങള്‍ കണ്‍വന്‍ഷന്‍ വേദികളില്‍ ഒരുക്കിത്തരും എന്നതിനെപ്പറ്റിയും സംസാരിച്ചു.

രജിസ്റ്റര്‍ നടത്തിയും സ്പോണ്‍സര്‍ഷിപ് രീതികളിലോ പ്രസിദ്ധീകരിക്കുന്ന സൂവനീറില്‍ പരസ്യം നല്കിയോ കണവന്‍ഷന്‍ വിജയിപ്പിക്കണമെന്ന്എല്ലാവരും അഭ്യര്‍ത്ഥിച്ചു .

പള്ളികളും മിഷന്‍ സെന്റ്ററുകളുമായി 45നുമേല്‍ സ്ഥാപനങ്ങള്‍ രൂപതയുടെ കീഴില്‍ അമേരിക്കയുടെ എല്ലാ പ്രധാന പട്ടങ്ങളിലുമായി ഇന്നുണ്ട്.70 പുരോഹിതരും ഇവിടെ സേവനമനുഷ്ടിക്കുന്നു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് മീറ്റിങ്ങിനു ശേഷം ഭക്ഷണവും ഒരുക്കിയിരുന്നു. കണ്‍വന്‍ഷനു മുന്‍പായി ഇനിയും മറ്റൊരു പത്രസമ്മേളനം കൂടി നടത്തുന്നതിന് ശ്രമിക്കും അപ്പോള്‍ കുറേക്കൂടി വിവരങ്ങള്‍ നല്‍കുന്നതിനു പറ്റും എന്ന പ്രതീക്ഷയില്‍ എല്ലാവരും പിരിഞ്ഞു.
സിറോ മലബാര്‍  നാഷണല്‍ കണ്‍വെന്‍ഷന്‍: വേ ഓഫ് തോമസ് ചിന്താവിഷയം സിറോ മലബാര്‍  നാഷണല്‍ കണ്‍വെന്‍ഷന്‍: വേ ഓഫ് തോമസ് ചിന്താവിഷയം സിറോ മലബാര്‍  നാഷണല്‍ കണ്‍വെന്‍ഷന്‍: വേ ഓഫ് തോമസ് ചിന്താവിഷയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക