Image

മുന്‍തൂക്കം ബിജെപിക്ക് തന്നെയെന്ന് സി വോട്ടര്‍ സര്‍വേ; 301 സീറ്റ് നേടി എന്‍ഡിഎ എത്തുമെന്ന് പ്രവചനം

കല Published on 10 March, 2019
മുന്‍തൂക്കം ബിജെപിക്ക് തന്നെയെന്ന് സി വോട്ടര്‍ സര്‍വേ; 301 സീറ്റ് നേടി എന്‍ഡിഎ എത്തുമെന്ന് പ്രവചനം

നരേന്ദ്രമോദിക്ക് ഭരണത്തുടര്‍ച്ച പ്രഖ്യാപിക്കുകയാണ് ഐഎന്‍എസ് വാര്‍ത്താ ഏജന്‍സിക്ക് വേണ്ടി സി വോട്ടര്‍ ഇലക്ഷന്‍ സര്‍വേ. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇലക്ഷന്‍ സര്‍വേ നടത്തിയിരിക്കുമ്പോള്‍ മുന്‍തൂക്കം ബിജെപിക്ക് തന്നെ. പുല്‍വാമ അക്രമണവും ബലാക്കോട്ട് സര്‍ജിക്കല്‍ സ്ട്രൈക്കിനും ശേഷം നടക്കുന്ന ഇലക്ഷന്‍ സര്‍വേ എന്ന പ്രത്യേകതയും സിവോട്ടര്‍ സര്‍വേയ്ക്കുണ്ട്. 
ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല. എന്നാല്‍ മറ്റു കക്ഷികളുടെ പിന്തുണയോടെ നരേന്ദ്രമോദി തന്നെ ഭരണത്തില്‍ തുടരും. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വലിയ സാധ്യതയും സര്‍വേ നല്‍കുന്നു. 
കേരളത്തില്‍ യുഡിഎഫിനാണ് സര്‍വേ സാധ്യത കല്‍പിക്കുന്നത്. 14 സീറ്റുകള്‍ യുഡിഎഫ് നേടുമെന്ന് സര്‍വേ പറയുമ്പോള്‍ ആറ് സീറ്റുകള്‍ ഇടതിനും കല്പിക്കുന്നു. എന്നാല്‍ ബിജെപി ഇക്കുറിയും കേരളത്തിലെ ലോക്സഭയില്‍ അക്കൗണ്ട് തുറക്കില്ല എന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക