Image

ന്യൂയോര്‍ക്ക് സെന്റ് മേരീസ് ചര്‍ച്ചില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 28 മുതല്‍ മാര്‍ റാഫേല്‍ തട്ടില്‍ നയിക്കും

Published on 10 March, 2019
ന്യൂയോര്‍ക്ക് സെന്റ് മേരീസ് ചര്‍ച്ചില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 28 മുതല്‍ മാര്‍ റാഫേല്‍ തട്ടില്‍ നയിക്കും
ന്യൂയോര്‍ക്ക്: ഓള്‍ഡ് ബെത്ത്‌പേജ് ആസ്ഥാനമായ സെന്റ്‌മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 28 മുതല്‍ 31 വരെ (വ്യാഴം, വെളളി, ശനി, ഞായര്‍) നടക്കും. സുപ്രസിദ്ധ വചന പ്രഘോഷകനും ഷാംഷബാദ് സീറോ മല ബാര്‍ കാത്തലിക് എപ്പാര്‍കി അധ്യക്ഷനുമായ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലാണ് ധ്യാനം നയിക്കുക.

മാര്‍ച്ച് 28 വ്യാഴാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെയും 29 വെളളിയാഴ്ച ഉച്ചക്ക് 2 മുത ല്‍ 9 വരെയും 30 ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയും 31 ഞായര്‍ രാ വിലെ 9 മുതല്‍ 5 വരെയുമാണ് ധ്യാന സമയമായി ക്രമീകരിച്ചിരിക്കുന്നത്. 30 ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരെയും 2 മുതല്‍ ആറുവരെയും കുമ്പസാരത്തിനുളള സൗകര്യ മുണ്ട്.

യുവജനങ്ങള്‍ക്കായുളള ധ്യാനം മാര്‍ച്ച് 16 ശനിയാഴ്ച രാവിലെ 10 മുതല്‍ 3 വരെയാണ്. അഞ്ചാം ഗ്രേഡ് മുതലുളള വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി ചിട്ടപ്പെടുത്തിയിരി ക്കുന്ന ധ്യാനം നയിക്കുന്നത് സിസ്റ്റര്‍ ജോസ്‌ലിന്‍ ഇടത്തിലാണ്.

സമസ്ത ജനവിഭാഗങ്ങളിലേക്കും ദൈവവചനത്തിന്റെ ദീപ്തി പകര്‍ന്നു നല്‍കുന്ന മാര്‍ റാഫേല്‍ തട്ടില്‍ ഷാംഷബാദ് എപ്പാര്‍കി അധ്യക്ഷനായി 2018 ലാണ് ചുമതലയേറ്റത്. ഷാ ലോം ടി.വി, ഡിവൈന്‍ ടി.വി എന്നീ ദൃശ്യമാധമ്യങ്ങളിലൂടെ വിശ്വാസികളുമായി സംവദി ക്കുന്ന മാര്‍ തട്ടില്‍ സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. തൃശൂര്‍ സ്വദേശിയാണ് പൊ ന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ മാര്‍ തട്ടില്‍.

ധ്യാനം സംബന്ധിച്ച് വിവരങ്ങള്‍ക്ക്; ഫാ. ജോണ്‍ മേലേപ്പുറം (വികാരി, സെന്റ്‌മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്), 215 808 4052

പളളിയുടെ വിലാസം; 926 Round Swamp Road, Old Bethpage, NY 11804
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക