Image

സ്ഥാനാര്‍ഥികള്‍ ക്രിമിനലുകളെങ്കില്‍ അത് പത്രത്തില്‍ പരസ്യം നല്‍കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍

കല Published on 10 March, 2019
സ്ഥാനാര്‍ഥികള്‍ ക്രിമിനലുകളെങ്കില്‍ അത് പത്രത്തില്‍ പരസ്യം നല്‍കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍

രാജ്യത്തെ രാഷ്ട്രീയക്കാരെ ആകെ വെട്ടിലാക്കി ഇലക്ഷന്‍ കമ്മീഷന്‍റെ പുതിയ തീരുമാനം. തിരഞ്ഞെടുപ്പ് മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികള്‍ ടി.വിയിലും പത്രങ്ങളിലും കുറഞ്ഞത് മൂന്ന് തവണയെങ്കിലും തങ്ങളുടെ ക്രിമിനല്‍ പശ്ചാത്തലം പരസ്യപ്പെടുത്തണമെന്നതാണ് പുതിയ നിയമം. പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് പ്രചരണം നടത്തണമെന്നും ഇലക്ഷന്‍ കമ്മീഷന്‍ വ്യവസ്ഥ ചെയ്യുന്നു. 
കഴിഞ്ഞ ഒക്ടോബറില്‍ തന്നെ ഇത് സംബന്ധിച്ച് നിര്‍ദേശം ഉണ്ടായിരുന്നുവെങ്കിലും ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പില്‍ നിര്‍ബന്ധമാകുന്നത്. 
പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങളുടെ ക്ലിപ്പുകള്‍ സ്ഥാനാര്‍ഥികള്‍ ഇലക്ഷന്‍ കമ്മീഷന് സമര്‍പ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. മാത്രമല്ല ഓരോ സംസ്ഥാനത്തും ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുകയും വേണം. 
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നല്ലൊരു ശതമാനം ക്രിമിനല്‍ പശ്ചാത്തലമുള്ള രാഷ്ട്രീയക്കാരുണ്ട് എന്നതാണ് യഥാര്‍ഥ്യം. കേരളത്തിലും ഈ നിര്‍ദ്ദേശം ബാധകമാകുന്നതോടെ പി.ജയരാജന്‍റെ പരസ്യം സിപിഎം ഏത് വിധത്തില്‍ ചെയ്യുമെന്ന വി.ടി ബലറാം എം.എല്‍.എയുടെ ട്രോള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക