Image

തിരഞ്ഞെടുപ്പില്‍ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി

Published on 11 March, 2019
തിരഞ്ഞെടുപ്പില്‍ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി
കൊച്ചി: തിരഞ്ഞെടുപ്പില്‍ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന്‌ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്‌.

ചീഫ്‌ ജസ്റ്റിസ്‌ അദ്ധ്യക്ഷനായ ബെഞ്ചാണ്‌ ഉത്തരവിറക്കിയത്‌. സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ്‌ ഹൈക്കോടതിയുടെ നടപടി.

തിരഞ്ഞെടുപ്പ്‌ സമയത്ത്‌ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ കൂടുതല്‍ ഉപയോഗിക്കുമെന്നും, ഇത്‌ പരിസ്ഥിതിക്ക്‌ ദോഷമുണ്ടാക്കുന്നതിനാല്‍ കോടതി അടിയന്തരമായി ഇടപെട്ട്‌ പരിഹാരമുണ്ടാക്കണം എന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക