Image

വടകരയില്‍ ആര്‍.എം.പിയെ പിന്തുണയ്‌ക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന്‌ ചെന്നിത്തല

Published on 11 March, 2019
വടകരയില്‍ ആര്‍.എം.പിയെ പിന്തുണയ്‌ക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന്‌ ചെന്നിത്തല
തൃശൂര്‍: വടകരയില്‍ ആര്‍.എം.പിയെ പിന്തുണയ്‌ക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല.

സി.പി.ഐ.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും ബി.ജെ.പിയുടെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെയും എല്ലാവരെയും ഒന്നിപ്പിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എം.പി ഉള്‍പ്പെടെയുള്ള മതേതര ജനാധിപത്യ ശക്തികളെ കൂടെച്ചേര്‍ത്തു കൊണ്ടുപോകുന്നത്‌ ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

കെ.പി.സിസി പ്രസിഡന്റ്‌ ആണ്‌ വടകരയിലെ നിലവിലെ എം.പിയെന്നും അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല്‌ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന്‌ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ അറിയിച്ചിരുന്നു. വടകര, ആലത്തൂര്‌, കോഴിക്കോട്‌, തൃശൂര്‍ എന്നിവിടങ്ങളില്‍ മത്സരിക്കുമെന്നാണ്‌ ആര്‍.എം.പി.ഐ അറിയിച്ചത്‌.

ആര്‍.എം.പിക്ക്‌ ഏറെ സ്വാധീനമുള്ള മണ്ഡലമാണ്‌ വടകര. ഇവിടെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായി പി. ജയരാജനാണ്‌ മത്സരിക്കുന്നത്‌. യു.ഡി.എഫ്‌ ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

2009ലാണ്‌ ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ആര്‍.എം.പി രൂപീകൃതമായത്‌. ഇതിനുശേഷമാണ്‌ വടകര മണ്ഡലം എല്‍.ഡി.എഫിന്‌ നഷ്ടമായത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക