Image

കൊച്ചിയില്‍ യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ ഏഴ്‌ പ്രതികള്‍ അറസ്റ്റില്‍

Published on 11 March, 2019
കൊച്ചിയില്‍ യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ ഏഴ്‌ പ്രതികള്‍ അറസ്റ്റില്‍
കൊച്ചി: പാലച്ചുവട്‌ യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ ഏഴ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തു.

വാഴക്കാല പടന്നാട്ട്‌ വീട്ടില്‍ മനാഫ്‌, കുഴിപ്പറമ്പില്‍ വീട്ടില്‍ അലി, കുഴിപ്പറമ്പില്‍ വീട്ടില്‍ കെ.ഇ സലാം, മുഹമ്മദ്‌ ഫൈസല്‍, കുരിക്കോട്‌പറമ്പ്‌ കെ.കെ സിറാജുദ്ദീന്‍, കെ.ഐ യൂസഫ്‌, പുറ്റിങ്കല്‍പറമ്പ്‌ വീട്ടില്‍ അജാസ്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌.

ശനിയാഴ്‌ച പുലര്‍ച്ചെ നാലരയോെടയാണ്‌ വെണ്ണല ചക്കരപ്പറമ്പ്‌ തെക്കേപാടത്ത്‌ വര്‍ഗീസിന്റെ മകന്‍ ജിബിനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

യുവാവിന്റെ മരണം ആള്‍ക്കൂട്ട കൊലപാതകമാണെന്ന്‌ പൊലീസ്‌ സ്ഥിരീകരിച്ചിരുന്നു.

കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ തെറ്റിദ്ധാരണയുണ്ടാക്കി അസീസെന്ന വ്യക്തിയുടെ വീട്ടിലേക്ക്‌ വിളിച്ചുവരുത്തിയായിരുന്നു ജിബിനെ അക്രമിച്ചതെന്ന്‌ സിറ്റി പൊലീസ്‌ കമീഷണര്‍ പി.എസ്‌ സുരേന്ദ്രന്‍ പറഞ്ഞു.

അസീസും ജിബിനും തമ്മില്‍ നില നിന്നിരുന്ന പൂര്‍വ വൈരാഗ്യമാണ്‌ കൊലപാതകത്തിലേയ്‌ക്ക്‌്‌ നയിച്ചത്‌.

ജിബിനെ പ്രതികള്‍ രണ്ട്‌ മണിക്കൂറോളം ഗ്രില്ലില്‍ കെട്ടിയിട്ട്‌ മര്‍ദ്ദിക്കുകയായിരുന്നു. വാരിയെല്ലിനടക്കം സാരമായി പരിക്കേറ്റു. ആന്തരിക രക്തസ്രാവമാണ്‌ മരണകാരണമായത്‌. അസീസിന്റെ ബന്ധുക്കളും അയല്‍വാസികളുമാണ്‌ പ്രതികള്‍.

മരണം സംഭവിച്ച ശേഷം ഒരു ഓട്ടോറിക്ഷയില്‍ ജിബിനെ കയറ്റി കൊണ്ടുപോകുന്നതടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്‌. സംഭവം വാഹനാപകടമാണെന്ന്‌ വരുത്തി തീര്‍ക്കുന്നതിന്‌ വേണ്ടിയാണ്‌ ജിബിന്റെ മൃതദേഹം റോഡരികില്‍ കൊണ്ടുപോയി ഇട്ടത്‌.

മരണം സംഭവിക്കുന്നതിന്‌ തലേന്ന്‌ രാത്രി ഒരുമണിയോടെ ഒരു ഫോണ്‍ കോള്‍ വരികയും തുടര്‍ന്ന്‌ വീട്ടില്‍ നിന്ന്‌ സ്‌കൂട്ടറുമായി ജിബിന്‍ പുറത്തേക്ക്‌ പോകുകയുമായിരുന്നെന്ന്‌ കുടുംബം പൊലീസിന്‌ മൊഴി നല്‍കിയിരുന്നു

Join WhatsApp News
mallu kumar 2019-03-11 07:45:54
എല്ലാ വ്രുത്തികെട്ട സഭവങ്ങല്ക്കു പിന്നിലും മുസ്ലിംകള്‍ ഉണ്ടാവുന്നത് കഷ്ടമാണ്‌ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക