Image

രാജ്യത്ത്‌ 1.5 കോടി കന്നിവോട്ടര്‍മാര്‍; 1,035,918 പോളിംഗ്‌ ബൂത്തുകള്‍

Published on 11 March, 2019
രാജ്യത്ത്‌ 1.5 കോടി കന്നിവോട്ടര്‍മാര്‍; 1,035,918 പോളിംഗ്‌ ബൂത്തുകള്‍
ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തിയ്യതി പ്രഖ്യാപിച്ചതോടെ പോരാട്ടം ഒന്നുകൂടി മുറുകി. തെരഞ്ഞെടുപ്പുകളില്‍ കന്നിവോട്ടര്‍മാരുടെ എണ്ണം നിര്‍ണ്ണായകമായിരിക്കും.

ഏഴ്‌ ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നരകോടി കന്നിവോട്ടര്‍മാരാണ്‌ രാജ്യത്ത്‌ ഈ വര്‍ഷം.

രാജ്യത്തെ മുഴുവന്‍വോട്ടര്‍മാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ കന്നിവോട്ടര്‍മാരുടെ എണ്ണം മുഴുവന്‍വോട്ടിന്റെ 1.66 ശതമാനമാണ്‌.

കഴിഞ്ഞ ജനുവരി 1 നുള്ളില്‍ പതിനെട്ട്‌ വയസ്‌ പൂര്‍ത്തിയായ ഒരാള്‍ വോട്ട്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളയാളാണെങ്കില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ട്‌ രേഖപ്പെടുത്തുവാന്‍ കഴിയും.

`2019ല്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ കണക്ക്‌ പ്രകാരം രാജ്യത്ത്‌ 90 കോടി വോട്ടര്‍മാരാണ്‌ ഉള്ളത്‌. 2014 ല്‍ ഇത്‌ 81.45 കോടി ആയിരുന്നു. ഇത്‌ കാണിക്കുന്നത്‌ രാജ്യത്ത്‌ 8.4 കോടി വോട്ടര്‍മാരുടെ വര്‍ധനവ്‌ ഉണ്ടായിട്ടുണ്ടെന്നാണ്‌.

ഇതില്‍ 1.5 കോടി കന്നിവോട്ടര്‍മാരാണ്‌. മുഴുവന്‍ വോട്ടര്‍മാരുടെ 1.66 ശതമാനമാണിത്‌.' തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ഔദ്യോഗിക കണക്ക്‌.

തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ 2012 മുതലാണ്‌ ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളെ തെരഞ്ഞൈടുപ്പ്‌ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്‌. 38,325 ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളാണ്‌ വോട്ടര്‍പട്ടികയില്‍ ഉള്ളത്‌.

2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 928,000 പോളിംഗ്‌ ബൂത്തുകളാണ്‌ ഉണ്ടായിരുന്നതെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പിന്‌ 1,035,918 പോളിംഗ്‌ ബൂത്തുകളാണ്‌ സജ്ജമാക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക