Image

പള്ളിത്തര്‍ക്കങ്ങള്‍ക്ക്‌ കാരണം കുമിഞ്ഞുകൂടുന്ന സ്വത്ത്‌ ; സര്‍ക്കാരിലേക്ക്‌ വകയിരുത്തണമെന്ന്‌ ഹൈക്കോടതി

Published on 11 March, 2019
പള്ളിത്തര്‍ക്കങ്ങള്‍ക്ക്‌ കാരണം കുമിഞ്ഞുകൂടുന്ന സ്വത്ത്‌ ; സര്‍ക്കാരിലേക്ക്‌ വകയിരുത്തണമെന്ന്‌ ഹൈക്കോടതി
കൊച്ചി : പള്ളിത്തര്‍ക്കങ്ങള്‍ക്കെല്ലാം അടിസ്ഥാനം കുമിഞ്ഞു കൂടുന്ന ആസ്‌തി വകകളെന്ന്‌ ഹൈക്കോടതി. പള്ളികളിലെ സ്വത്തു വകകളും കുമിഞ്ഞു കൂടുന്ന ആസ്‌തികളുമാണ്‌ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം.

ആസ്‌തിവകകള്‍ സര്‍ക്കാരിലേക്ക്‌ വകയിരുത്തിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ജസ്റ്റിസ്‌ പി ഡി രാജന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ്‌ വാക്കാലുള്ള നിരീക്ഷണം.

പാലക്കാടെ ഒരു പള്ളിത്തര്‍ക്ക കേസ്‌ പരിഗണിക്കുമ്‌ബോഴായിരുന്നു ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്‌. പള്ളികളില്‍ കുമിഞ്ഞുകൂടുന്ന സ്വത്തുവകകളാണ്‌ തര്‍ക്കങ്ങളിലേക്ക്‌ നയിക്കുന്നത്‌.

പള്ളിത്തര്‍ക്കങ്ങളെല്ലാം കേസായി മാറുന്നത്‌ ഈ കാരണത്താലാണ്‌. പള്ളികളിലെ സ്വത്തുക്കളുടെ കണക്കെടുത്ത്‌ ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ റിസീവറെ നിയമിച്ച്‌ ആസ്‌തിവകകള്‍ മാറ്റിയാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും.

ഇത്തരത്തില്‍ ഉത്തരവിറക്കാന്‍ കോടതിക്ക്‌ മടിയില്ലെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കി. മാത്രമല്ല പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരുമിച്ച്‌ വിളിച്ചുവരുത്തി കേള്‍ക്കാനും മടിക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

എല്ലാ പള്ളികളും സ്‌മാരകങ്ങളാക്കണം. ഇത്‌ പള്ളികളിലെ പ്രാര്‍ത്ഥനയെയോ വിശ്വാസത്തെയോ ബാധിക്കില്ല. വിശ്വാസികള്‍ക്ക്‌ പ്രാര്‍ത്ഥന നടത്തുന്നതില്‍ തടസ്സമുണ്ടാകില്ല.

ഇപ്പോഴത്തെ നിലയില്‍ പോയാല്‍ അത്തരമൊരു വിധി പുറപ്പെടുവിക്കേണ്ടി വരുമെന്നും കോടതി അഭിപ്രായപ്പെട്ടു. 


Join WhatsApp News
observer 2019-03-11 07:46:57
ഉത്തരവിടാന്‍ കോടതിക്കെന്ത് അധികാരമാണുള്ളത്? ഏതു വകുപ്പ് പ്രകാരം? കേരള ഹൈക്കോടതി അധികാരം മറികടന്ന് നിയമം നിര്‍മ്മിക്കുന്ന സ്ഥിതിയുണ്ട്. അത് ഭരണ ഘടനാ വിരുദ്ധമാണ്. കൊടതി നിയമം വ്യാഖ്യാനിച്ചാല്‍ മതി.
പുങ്കന്‍ രാഷ്റ്റ്രീയക്കാരോടുള്ള വെറുപ്പ് കാരണം ജനം കോടതിയേയും ഐ.എ.എസുകാരെയും അമിതമായി പൊക്കുന്നു.
Philip 2019-03-11 08:31:18
സത്യം... സഭയുടെ സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കണം. ഇടയന്മാരെ പീ എസ സീ വഴി യോഗ്യത അനുസരിച്ചു നിയമിക്കണം... തെറ്റ് ചെയ്യുമ്പോൾ പിരിച്ചു വിടണം... കൃത്യമായ ശമ്പളം അല്ലാതെ കുഞ്ഞാടുകൾ കൈക്കൂലി കൊടുത്താൽ രണ്ടു കൂട്ടർക്കെതിരെയും കേസെടുക്കണം.. 
ജോയ് കൊരുത് 2019-03-11 09:06:28
ഫ്രാൻകോയെ വിശുദ്ധരാക്കുന്ന നാടല്ലേ,  ആ നാട്ടിൽ കോടതി സാത്താന്റെ കോട്ടയായി വ്യാഖ്യാനിക്കപ്പെടാം...ആമേൻ 
Tom abraham 2019-03-11 09:51:15
At this scenario, God Himself will have to answer or submit to High Court ! Will  HE receive subpoena soon.
Pissed off 2019-03-11 09:52:15
മതം കൊള്ളയടിച്ച പണം എടുത്ത് രാഷ്ട്രീയക്കാർക്ക് കൊടുക്കുന്നത് പത്രോസിന്റെ കയ്യിൽ നിന്ന് മോഷ്ടിച്ച് പൗലോസിന് കൊടുക്കുന്നതുപോലെയാണ് .  എവിടെ പോയി ഓക്കിക്ക് കൊടുത്ത പണം ? എവിടെപ്പോയി പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പോയ പണം ? കേരളം കള്ളന്മാരുടെ ഗുഹയാണ് .  രാഷ്ട്രീയക്കാരും അവരുടെ സന്തതി പരമ്പരകളും മോഷ്ടിച്ച പണത്തിന് എന്തെങ്കിലും കണക്കുണ്ടോ ? മോഷ്ടിക്കാത്ത, കൈകളിൽ രക്ത കറയില്ലാത്ത എത്ര രാഷ്ട്രീയക്കാർ ഉണ്ട് കേരളത്തിൽ ? ഇവനെയൊക്കെ അമേരിക്കയിൽ കൊണ്ടുവന്ന് കള്ളും പെണ്ണും കൂട്ടി കൊടുത്തു നേതാക്കളായി നടക്കുന്ന ചെറ്റ മലയാളികളെ ഓടിക്കണം .  ഇവന്ററെ ഒക്കെ മക്കൾ കള്ളും കഞ്ചാവും അടിച്ച് കറമ്പികളെയും മെക്സിക്കത്തികളെയും കൊണ്ട് കറങ്ങുമ്പോൾ അതിന്റെ നേരെ കണ്ണടച്ച് കേരളത്തിൽ പോയി നാട് നാന്നാക്കാൻ നടക്കുന്നത് കാണുമ്പോൾ അയ്യോ കഷ്ടം ! അന കൂന പൊങ്ങാന , അമ്മ, കോട്ടയം തിരുവല്ല എന്നിങ്ങനെ സംഘടന ഉണ്ടാക്കി അതിന്റെ മുകളിൽ കയറി ഇരുന്നു നാട് ഭരിക്കാൻ ശ്രമിക്കുന്ന പരട്ട നേതാക്കളെ അടിച്ചൊടിക്കണം .  
Vayanakkaran 2019-03-11 20:29:31
പള്ളികളുടെ സ്വത്തുക്കളാണ് പല കേസുകൾക്കും ആസ്പദം എന്നത് കൃത്യമായ നിരീക്ഷണം തന്നെയാണ്. പക്ഷെ ‘എല്ലാ പള്ളികളും സ്മാരകങ്ങളാക്കണം’ എന്നു പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്നു കോടതി വിശദീകരിക്കണം. ന്യായാധിപന്മാർ മദ്യപിച്ചിട്ടു ഔദ്യോഗിക ജോലി നിർവഹിക്കില്ലെന്നാണ് ഞാൻ കരുതുന്നത്. കോടതി പറഞ്ഞ ഈ കാര്യം ഇതിനുമുൻപ് പറഞ്ഞത് റഷ്യയിൽ സ്റ്റാലിൻ ആണ്. അതുകൊണ്ടുതന്നെ കോടതി അതിരുവിടുന്നു എന്നു പറയാതിരിക്കാൻ വയ്യ. നമ്മൾ ഇന്ത്യാമഹാരാജ്യത്തിന്റെ ഭാഗം മാത്രമാണ്. കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഭരിക്കുന്നു എന്നു കരുതി കേരളം ഒരു കമ്മ്യൂണിസ്റ്റ് സ്റ്റേറ്റ് ആണെന്ന് ധരിക്കരുത്.
Ninan Mathulla 2019-03-11 22:30:36
Don't be under the impression that when a judge makes a comment, he/she is making the comment impartially without any bias. Judges are also human beings, and they have their own political and religious bias and leanings. That is the reason we are allowed to appeal a decision by a judge. Take for example the Communist Party in Kerala. All types of people with different ideology have infiltrated  the Communist Party. Some party members identify more with Hinduism, their religion than party positions on different issues. Same way Congress party also is infiltrated with BJP leaning members. If Communist party or Congress Party is no more there, they will be in BJP. Same way the justice and Court system in India is infiltrated by people of different ideologies. They make statements that reveal their inclinations.
Rebuild Kerala 2019-03-11 23:25:51
കെ.പി യോഹന്നാൻ, പുത്തൻകുരിശ് ബാവ, ശബരി മല , ഗുരുവായൂർ ക്ഷേത്രം, കത്തോലിക്കാ  പള്ളികൾ, ശ്രീ പദ്മനാഭ ക്ഷേത്രത്തിന്റെ അടിയിലുള്ള സ്വർണം എല്ലാം പൊക്കി എടുത്ത് കേരളത്തെ പുനർസൃഷ്ട്ടികാണാം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക