Image

പള്ളികളുടെ പേരിലുള്ള സ്വത്തുവകകളാണ് പള്ളിത്തര്‍ക്കങ്ങള്‍ക്ക് കാരണം: ഹൈക്കോടതി

Published on 11 March, 2019
പള്ളികളുടെ പേരിലുള്ള സ്വത്തുവകകളാണ് പള്ളിത്തര്‍ക്കങ്ങള്‍ക്ക് കാരണം: ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്തെ എല്ലാ പള്ളിത്തര്‍ക്കങ്ങള്‍ക്കും കാരണം പള്ളികളുടെ പേരിലുള്ള സ്വത്തുവകകളാണെന്ന് ഹൈക്കോടതി.

പള്ളികളുടെ പേരിലുള്ള സ്വത്തുക്കളാണ് തര്‍ക്കത്തിന് ആധാരം. സ്വത്തുക്കളുടെ കണക്കെടുത്ത് സര്‍ക്കാരിലേക്ക് വകയിരുത്തിയാല്‍ പ്രശ്‌നം തീരുമെന്നും കോടതി പരാമര്‍ശിച്ചു. വേണ്ടിവന്നാല്‍ എല്ലാകേസുകളും വിളിച്ചുവരുത്തി ഉത്തരവിറക്കാന്‍ മടിക്കില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

പാലക്കാട് ജില്ലയിലെ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണനയ്ക്ക് വന്നപ്പോഴാണ് ഈ പരാമര്‍ശങ്ങള്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ജസ്റ്റിസ് പി ഡി രാജന്‍ അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

പള്ളികളുടെ സ്വത്തുവകകളും കുമിഞ്ഞുകൂടുന്ന ആസ്തിയുമാണ് പ്രശ്നങ്ങള്‍ക്ക് കാരണം.ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന ഒരു സമിതിയെ നിയോഗിച്ച്‌ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് മാറ്റുന്ന സാഹചര്യമുണ്ടായാല്‍ ഈ പ്രശ്നങ്ങള്‍ എല്ലാം മാറുമെന്നും കോടതി പരാമര്‍ശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക