Image

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്ലാസ്റ്റിക് ഫ്ലക്സ് ബോര്‍ഡുകള്‍ക്ക് നിരോധനം, കര്‍ശന നടപടിയെന്ന് കോടതി

Published on 11 March, 2019
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്ലാസ്റ്റിക് ഫ്ലക്സ് ബോര്‍ഡുകള്‍ക്ക് നിരോധനം, കര്‍ശന നടപടിയെന്ന് കോടതി

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. തിരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമായിരിക്കണം എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം പാലിക്കണമെന്ന് ഹൈക്കോടതി നിര്‍‌ദ്ദേശിച്ചു. ജീര്‍ണിക്കുന്ന വസ്തുക്കള്‍ മാത്രമെ പ്രചാരണത്തിനായി ഉപയോഗിക്കാവു എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

പ്ലാസ്റ്റിക് ഫ്ലക്സുകള്‍ക്ക് നിരോധനം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഉത്തരവ്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് മാത്രം ഉപയോഗിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് നേരത്തെ ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശം ഉണ്ടായിരുന്നു. ആയിരത്തില്‍ അധികം ഫ്ലക്സുകളാണ് തിരഞ്ഞെടുപ്പ് കാലത്ത് ഓരോ മണ്ഡലത്തിലും സ്ഥാപിക്കുന്നത്.

പ്ലാസ്റ്റിക് ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നപടിയുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ശ്യാംകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.

പരിസ്ഥിതിക്ക് ഗുരുതര ദോഷമുണ്ടാക്കുന്ന ഫ്ലക്സ് ബോര്‍ഡുകള്‍ ഒരിക്കലും നശിക്കാതെ കിടക്കുമെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍, തിരഞ്ഞടുപ്പ് കമ്മീഷന്‍, മലീനികരണ നിയന്ത്രണ ബോര്‍ഡ്, കേന്ദ്ര സര്‍ക്കാര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക