Image

രാ​ജ്യ​സ​ഭാ സീ​റ്റി​ന്‍റെ സ​മ​യ​ത്ത് ഈ ​എ​തി​ര്‍​പ്പൊ​ന്നും ക​ണ്ടി​ല്ല​ല്ലോ... അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി ജോ​സ​ഫ് വി​ഭാ​ഗം

Published on 11 March, 2019
രാ​ജ്യ​സ​ഭാ സീ​റ്റി​ന്‍റെ സ​മ​യ​ത്ത് ഈ ​എ​തി​ര്‍​പ്പൊ​ന്നും ക​ണ്ടി​ല്ല​ല്ലോ... അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി ജോ​സ​ഫ് വി​ഭാ​ഗം
കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എം​എ​ല്‍​എ​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തി​ല്‍ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് അ​തൃ​പ്തി. ജോ​സ് കെ.​മാ​ണി​ക്ക് രാ​ജ്യ​സ​ഭാ സീ​റ്റ് ന​ല്‍​കി​യ​ത് ഇ​ത്ര​യും കൂ​ടി​യാ​ലോ​ച​ന​ക​ളൊ​ന്നും ന​ട​ത്താ​തെ​യാ​ണെ​ന്നും അ​ന്ന് ആ​ര്‍​ക്കും എ​തി​ര്‍​പ്പ് ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും ജോ​സ്ഫ് വി​ഭാ​ഗം നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, പി.​ജെ.​ജോ​സ​ഫ് കോ​ട്ട​യ​ത്ത് സ്ഥാ​നാ​ര്‍​ഥി​യാ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്ക​വേ​യാ​ണ് എം​എ​എ​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും വി​ജ​യ സാ​ധ്യ​ത​യു​ള്ള മ​റ്റു​ള്ള​വ​ര്‍ പാ​ര്‍​ട്ടി​യി​ലു​ണ്ടെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി തെ​ക്കേ​ടം അ​ഭി​പ്രാ​യ​പ്പ​ട്ട​ത്.ജോ​സ​ഫി​നെ ഉ​ന്നം വ​ച്ചാ​യി​രു​ന്നു സ​ണ്ണി​യു​ടെ ഈ ​അ​ഭി​പ്രാ​യ പ്ര​ക​ട​നം. ഇ​താ​ണ് ജോ​സ​ഫ് വി​ഭാ​ഗ​ത്തെ ചൊ​ടി​പ്പി​ച്ച​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക