Image

യുദ്ധകാലം ( കവിത: പി.ഹരികുമാര്‍)

പി.ഹരികുമാര്‍ Published on 11 March, 2019
യുദ്ധകാലം ( കവിത: പി.ഹരികുമാര്‍)
ഇന്ത്യാപാക് ഏകദിനം 
മഞ്ഞുമലകളില്‍ 
പുകയുന്ന ക്ലോസ്സപ്പ്.
ഉരുക്കുരുകിയയിരുട്ടില്‍ 
ലോഹക്കുതിപ്പിന്റെ ചിനപ്പ്.
പൂരപ്പടക്കമുഴക്കം.
അമിട്ടിന്റെ ആകാശത്തിളക്കം.
വഴിയോര ഫ്‌ലക്‌സില്‍ തോളോടുതോള്‍ 
ധീരയോദ്ധാക്കള്‍.,
നെഞ്ചില്‍ തോക്ക് ചൂടുന്നവര്‍,
മൈക്കില്‍ തൊള്ള കീറുന്നവര്‍.

കപ്പടാമീശകളുടെ മുഖത്ത് 
ഹീറോകളുടെ മുഷ്ടി.
സ്വിംസൂട്ടിന്റെ മുഴപ്പ്.
സൂപ്പര്‍സിങ്ങര്‍ക്കൊഴുപ്പ്.
കോമഡിസീരിയല്‍ വളിപ്പ്.
മൈക്ക്‌ടൈസന്റെ പല്ലില്‍ 
ചോര പൊടിയുന്ന ചെവിത്തുണ്ട്.
കയ്യില്‍ റിമോട്ട്,
മുന്നിലൊരു ലാര്‍ജ്.
ബീഫുലര്‍ത്തിയ പ്ലേറ്റ്.
ചുണ്ടില്‍ സിഗരറ്റ്.
വാട്‌സാപ്പില്‍ വാശിവാക്ക്‌പോര് 
ഫേസ്ബുക്കില്‍ ആയിരം
ഇക്കിളി ലൈക്ക്!

ആരാണ്ട്രാ പറഞ്ഞെ 
യുദ്ധം ദുഖമാന്ന്.
നാട്ടാര്‍ക്ക് നഷ്ടമാന്ന്
ഏ?!

യുദ്ധകാലം ( കവിത: പി.ഹരികുമാര്‍)
Join WhatsApp News
കാവ്യാംഗന 2019-03-11 11:24:22
എന്താണാവോ പുലമ്പുന്നത്? 
സന്താപമുണ്ടുള്ളിൽ !
കവിതയോ അതിൻ 
കഥ കഴിപ്പതോ ?
എന്റൈ പിതാമഹർ 
പടുത്തുയർത്തിയ 
കാവ്യ സംസ്കാരത്തിന്മേൽ 
ബോംബിടുന്നോ നിങ്ങൾ ?
ഏതോ പോരാട്ടത്തിൽ 
ചിന്നി ചിതറിയ കബന്ധങ്ങൾ 
മാതിരി വാക്കുകൾ 
അവയെ തുന്നിചേർത്ത് 
വികൃതമാക്കിയിരിക്കുന്നു നിങ്ങൾ .
പോയെന്നു വിചാരിച്ചിരുന്നപ്പോൾ 
ഉയർത്തെഴുന്നറ്റുവോ 
കാവ്യകുലപാതകത്തിന് വാളുമായി 
വരുമിപ്പോൾ നിങ്ങളുടെ സുഹൃത്ത് 
മൃതമായീ കവിതയിൽ 
പ്രാണവായുവോതി ജീവനേകുവാൻ 
ഹാ കഷ്ടമാണിത് കാണുന്നില്ലേ ആരും 
കഷ്ടകാലം വരുമ്പോൾ 
വരുന്നത് കൂട്ടമായി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക