Image

പാവം തണ്ണിമത്തന്‍! (അജ്ഞാത ഹിന്ദി കവി- മൊഴിമാറ്റം – പി.ഹരികുമാര്‍)

Published on 11 March, 2019
പാവം തണ്ണിമത്തന്‍! (അജ്ഞാത ഹിന്ദി കവി- മൊഴിമാറ്റം – പി.ഹരികുമാര്‍)
ഉണരുണെന്റെ  നാട്ടുകാരേ
കാണ്മിന്‍,
നമുക്കു ചുറ്റുമിവര്‍ പരത്തുന്നു
വിദ്വേഷത്തിന്റെി വിഷപ്പുക.
മണ്ണും, മരങ്ങളും, പുല്ലും, പശുക്കളും
ചരാചരങ്ങളാകെയിതാ
മത വെറുപ്പിന്റൈ
കളങ്ങളിലൊതുങ്ങി
തിങ്ങിവിങ്ങി വിതുമ്പുന്നു.
പശുവിനെ ഹിന്ദുവായ് കരുതുന്നിവര്‍.
ആടിനെ മുശ്ലീങ്ങളാക്കുന്നു.

ഉണക്ക ഫലങ്ങളില്‍
തേങ്ങ ഹിന്ദുവാണത്രെ
ഈന്തപ്പഴം മുസല്മാരനും.
മഴവില്‍ സപ്ത വര്ണ്ണുങ്ങളെയും
വേര്തിപരിച്ചു കഴിഞ്ഞിതാ
മതവെറിയന്മാര്‍.,
പച്ച നിറക്കാരെല്ലാം
മുശ്ലീങ്ങളാണത്രെ
കുങ്കുമ വര്ണ്ണരക്കാരൊക്കെ
ഹിന്ദുക്കളെന്നു നിശ്ചയം.

ഹരിത പച്ചക്കറികളൊക്കെ
മുശ്ലീങ്ങളായപ്പോള്‍
ഹിന്ദുക്കളായിട്ടു മിച്ചം
വെറും ന്യൂനപക്ഷം.,
ക്യാരറ്റും, തക്കാളിയും മാത്രം!

ഇവിടെ
ഒരൊഴിഞ്ഞ കോണിലിതാ
പേടിച്ചു കൂനിയിരിക്കുന്നു
നമുക്കു വേണ്ടപ്പെട്ടവന്‍ 
തണ്ണിമത്തന്‍;
പുറമേ
തനി
പച്ച മുസല്മാ നാണെങ്കിലും
ഉള്ളാലെ
പാവം
ചെഞ്ചോര ഹിന്ദുവാണല്ലൊ?!
Join WhatsApp News
തണ്ണിമത്തങ്ങ ചോദിക്കുന്നു 2019-03-11 20:40:30
തണ്ണിമത്തങ്ങ ചോദിക്കുന്നു 

ചോദ്യമുണ്ട് ചോദിക്കുവാനെനിക്ക് , 
കാവ്യംഗനയെ  കരിതേക്കുവാൻ 
ഇറങ്ങിത്തിരിച്ച 'ആരായാലും' നിങ്ങളോട്?  
എന്തിനീ പാവം തണ്ണി മത്തങ്ങയെ, 
വലിച്ചിഴയ്ക്കുന്നു നിങ്ങൾ,നിങ്ങളുടെ
മതവിദ്വേഷ പോരാട്ടത്തിലേക്ക് ?
എന്നിൽ നിന്ന് പഠിക്കുക ചില 
ജീവിത ദൃഷ്ടാന്തങ്ങൾ നിങ്ങൾ മനുഷ്യരെ. 
അറിയാം ഞങ്ങളുടെ വിധി ഞങ്ങൾക്ക്,  
എവിടെയാണ് അന്ത്യമെന്നും ,
എങ്കിലും കുമാരനാശാൻ കുറിച്ചപോൽ, 

"തന്നത്താൻ നിജചിന്തയിൽ 
   ബലികഴിച്ച നിക്ഷേപമ-
ങ്ങന്ന്യമാർ പകരുന്ന കണ്ട്  കൃതി
   യായി തീരുന്നു വിദ്വാൻ " എന്നപോൽ 

കടുത്ത ചൂടിനാൽ ഭൂമി ചുട്ടിടുമ്പോൾ 
ജലത്തിനായി വേഴാമ്പൽ കേണിടുമ്പോൾ  
ദാഹനീരിനായി നിങ്ങൾ ഓടിടുമ്പോൾ 
വന്നെത്തിടുന്നു നിങ്ങളുടെ വായിലേക്ക് 
തമിഴിനാട്ടിലെങ്ങോ കൃഷിചെയ്തുണ്ടാക്കിയ 
തണ്ണി മത്തങ്ങ ഞങ്ങൾ, നിങ്ങളുടെ 
അണ്ണാക്കിനെ തണുപ്പിച്ചു കൊണ്ട് 
പോകുന്നു നിങ്ങടെ വിഷലിപ്‌തമാം 
ആമാശയത്തിലേക്ക്  മതഭ്രാന്തരെ.
എങ്കിലും തൃപ്തരാണ് ഞങ്ങൾ 
നിങ്ങളുടെ വായിൽകിടന്നു 
ഞെരിഞ്ഞു മരിച്ചു നിങ്ങളുടെ 
ദാഹം തീർക്കുവാൻ ഉതുകുന്നൂല്ലോ 
എന്നോർത്ത്,  മത തീവ്രവാദികളെ .
എന്തുണ്ട് നിങ്ങൾക്ക് പറവാൻ 
തുച്ഛമീ  തണ്ണിമത്തന്റെ  ജീവിതവുമായി 
തട്ടിച്ചു നോക്കുമ്പോൾ മനുഷ്യകോലങ്ങളെ ?
വന്നു നോക്കുക തമിഴ്‌നാട്ടിലെ പാടങ്ങളിൽ 
ഒരുമയോടെ വളർന്നു നിൽക്കുന്നു ഞങ്ങൾ 
നിങ്ങളുടെ പുണ്ണ്പിടിച്ച വയറ്റിലേക്ക് പോകുവാൻ 
സമാധാനത്തിൻ നിറമാർന്ന പച്ചയാണ് ഞങ്ങളുടെ തൊലി 
എല്ലാവരുടെയും ഉള്ളിൽ ഒരേ നിറമാർന്ന നിണവും 
ഞങ്ങൾക്കില്ല സ്പർദ്ധയും യുദ്ധവും മതത്തിൻ പേരിൽ
നിങ്ങളെപ്പോലെ തലവെട്ടുകില്ല പരസ്പരം 
വിട്ടിടുക ഞങ്ങളെ വെറുതെ 
നന്നാകില്ല നിങ്ങൾ ഒരിക്കലും 

കേരളം പുഴുങ്ങുന്നു . 2019-03-11 23:13:10
തണ്ണിമത്തങ്ങേ നിന്റെ കഥന കഥ വായിച്ചു കരഞ്ഞുപോയി . ഇന്ന് ഉച്ചക്ക് നിന്നെ ഒരെണ്ണത്തിനെയാണ് അകത്താക്കിയത് . ഒടുക്കത്തെ ചൂടാണിവിടെ .  നീ മുസ്‌ലിം, നായരോ, ക്രിസ്തിയാനിയോ ഏതുമായിക്കോട്ടെ എന്റെ പരവേശം മാറി 
Kavi Nedungadappally 2019-03-11 21:43:05
ingane okke ezhuthan.. 2019 aanu ithu. Pls veruppikkalle.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക