തിരുവനന്തപുരം: കാശ്മീരിലെ പുഷവാമയിലെ ഭീകരാക്രമണത്തില്‍
കൊല്ലപ്പെട്ട സി.ആര്.പി.എഫ് ജവാന് വസന്തകുമാറിന്റെ വയനാട്ടിലെ വീട്
സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചു.
വയനാട് മേഖലയിലെ മാവോയിസ്റ്റ് ഭീഷണി ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്ബ് മേഖലയില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു
മാവോയിസ്റ്ര് കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ പൊലീസ്
ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ട്.