Image

പത്തനംതിട്ട സീറ്റിനായി ബി.ജെ.പിയില്‍ തമ്മിലടി; ശ്രീധരന്‍പിള്ളയും കെ.സുരേന്ദ്രനും പരിഗണനയില്‍

Published on 12 March, 2019
പത്തനംതിട്ട സീറ്റിനായി ബി.ജെ.പിയില്‍ തമ്മിലടി; ശ്രീധരന്‍പിള്ളയും കെ.സുരേന്ദ്രനും പരിഗണനയില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റിനായി ബിജെപിയില്‍ തമ്മിലടി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ്‌ ശ്രീധരന്‍പിള്ള ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവരാണ്‌ ജില്ലയില്‍ മത്സരിക്കുന്നതിനായി നീക്കം നടത്തുന്നത്‌.

രാഷ്ട്രീയപരമായി ബിജെപിയെ സംബന്ധിച്ച്‌ നിലവിലെ സാഹചര്യത്തില്‍ ഏറെ പ്രധാന്യമുള്ള മണ്ഡലമാണ്‌ പത്തനംതിട്ട. പക്ഷേ ആര്‌ മണ്ഡലത്തില്‍ നിന്നും ജനവിധി തേടണമെന്ന കാര്യത്തില്‍ തര്‍ക്കം തുടുരുകയാണ്‌. സംസ്ഥാന ഘടകത്തില്‍ തിരുവനന്തപുരത്ത്‌ കുമ്മനം രാജശേഖരന്‍ മത്സരിക്കുന്ന കാര്യത്തില്‍ മാത്രമാണ്‌ വ്യക്തതയുള്ളത്‌. ഇതും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ കാരണമാണ്‌ വ്യക്തത വന്നത്‌.

വ്യാഴാഴ്‌ച ഡല്‍ഹിയില്‍ അമിത്‌ ഷായുമായി പി.എസ്‌.ശ്രീധരന്‍പിള്ളയെയും മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ചര്‍ച്ച നടത്തും. അതിന്‌ ശേഷം ശനിയാഴ്‌ച സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക