Image

പി.ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്‌

Published on 12 March, 2019
പി.ജെ  ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്‌

ഇടുക്കി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ്‌ കിട്ടാതെ ഇടഞ്ഞു നില്‍ക്കുന്ന പി.ജെ.ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ രംഗത്ത്‌. ഇടുക്കി കോണ്‍ഗ്രസ്‌ നേതാക്കള്‍ ജോസഫുമായി പ്രാഥമിക ചര്‍ച്ച നടത്തി.

ഡിസിസി മുന്‍ അധ്യക്ഷന്‍ റോയ്‌ കെ. പൗലോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ജോസഫുമായി സംസാരിക്കാന്‍ എത്തിയത്‌. കൂടിക്കാഴ്‌ചയെക്കുറിച്ച്‌ കാര്യമായൊന്നും നേതാക്കള്‍ പ്രതികരിച്ചില്ല.

സീറ്റ്‌ ലഭിക്കാതെ വന്നതോടെ എതിര്‍പ്പും പ്രതിഷേധവും പരസ്യമാക്കിയ ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ ഇടപെടുമെന്ന്‌ ഉറപ്പായി. ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചയ്‌ക്ക്‌ കെപിസിസി നേതാക്കള്‍ ഡല്‍ഹിക്ക്‌ പോയിരിക്കുകയാണ്‌.

ഇവര്‍ തിരിച്ചെത്തിയ ശേഷമാവും കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങളില്‍ ഇടപെടലുണ്ടാകുക. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്ന്‌ യുഡിഎഫ്‌ കണ്‍വീനര്‍ ബെന്നി ബെഹനാനും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക