Image

ഭീം ആര്‍മി നേതാവ്‌ ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ്‌ വീണ്ടും അറസ്റ്റ്‌ ചെയ്‌തു

Published on 12 March, 2019
ഭീം  ആര്‍മി നേതാവ്‌ ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ്‌ വീണ്ടും അറസ്റ്റ്‌ ചെയ്‌തു

ദയൂബന്ദ്‌: ഭീം ആര്‍മി നേതാവ്‌ ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ്‌ വീണ്ടും അറസ്റ്റ്‌ ചെയ്‌തു. ഉത്തര്‍പ്രദേശിലെ ദയൂബന്ദില്‍ ദല്‍ഹിയിലേക്ക്‌ പോകും വഴിയാണ്‌ അറസ്‌റ്റെന്നാണ്‌ പ്രാഥമിക വിവരം. മാര്‍ച്ച്‌ 15ന്‌ ദല്‍ഹിയില്‍ കാന്‍ഷിറാമിന്റെ ജന്മവാര്‍ഷിക പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ്‌ ദല്‍ഹിയിലേക്ക്‌ യാത്ര തിരിച്ചെതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ്‌ ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ്‌ അസോസിയേഷന്‍ (ഐസ) ദേശീയ അദ്ധ്യക്ഷ സുചേത ഡേ, ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ്‌ എന്‍. സായ്‌ ബാലാജി എന്നിവരും അറസ്റ്റ്‌ വരിച്ചിട്ടുണ്ട്‌.

ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ്‌ ചെയ്‌തതിനെതിരെ ഭീം ആര്‍മി പ്രവര്‍ത്തകര്‍ പൊലീസ്‌ വാഹനം തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്‌.

നരേന്ദ്രമോദിയ്‌ക്കും സ്‌മൃതി ഇറാനിയ്‌ക്കുമെതിരെ മത്സരിക്കുന്നവരെ പിന്തുണയ്‌ക്കുമെന്ന്‌ ചന്ദ്രശേഖര്‍ ആസാദ്‌ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രാവണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചന്ദ്രശേഖര്‍ ആസാദിനെ ദേശീയ സുരക്ഷാ നിയമം ചുമത്തി 15 മാസത്തോളം ജയിലിലടച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക