Image

തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ പൊതു ജനങ്ങള്‍ക്കും കമ്മീഷനെ അറിയിക്കാം; ആപ്പ് പുറത്തിറക്കി

Published on 12 March, 2019
തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ പൊതു ജനങ്ങള്‍ക്കും കമ്മീഷനെ അറിയിക്കാം; ആപ്പ് പുറത്തിറക്കി
രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ നടക്കാവുന്ന ക്രമക്കേടുകള്‍ കമ്മീഷനെ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ഒരുക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള ഏത് വിഷയവും പൊതുജനങ്ങള്‍ക്ക് ആപ്ലിക്കേഷന്‍ വഴി കമ്മീഷനെ അറിയിക്കാവുന്നതാണ്. സി വിജില്‍ എന്ന പേരുള്ള ആപ്പ് വഴി ഏത് തരത്തിലുള്ള ലംഘനങ്ങളും കമ്മീഷനെ നേരിട്ട് അറിയിക്കാം. ആപ്പ് വഴി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്ന ഫോട്ടോകളും വീഡിയോകളും തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു കൊടുക്കാം. മൊബൈലിന്റെ ലൊക്കേഷന്‍ വിവരങ്ങളും കമ്മീഷന്‍ ഇത് വഴി രേഖപ്പെടുത്തും. ഒരു തവണ പരാതി ഫോട്ടോ/വീഡിയോ വഴി അയച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഒരു ഏകീക്യത നമ്ബര്‍ ലഭിക്കും, ഇത് വഴി തുടര്‍ന്ന് പരാതിയുടെ നടപടികള്‍ മൊബൈല്‍ വഴി തന്നെ പിന്തുടരാന്‍ സാധിക്കും.
ഒരു വ്യക്തിക്ക് നിരവധി തവണ ഇത് പോലെ പരാതി രേഖപ്പെടുത്താവുന്നതാണ്.ആപ്പ് കൊണ്ടുള്ള പ്രധാന ദുരുപയോഗം പാര്‍ട്ടികള്‍ തമ്മില്‍ പരസ്പര വൈരാഗ്യത്തിന് ഉപയോഗിക്കുമോ എന്നുള്ളതാണ്. എന്നാല്‍ അത്തരത്തിലുള്ള സാധ്യതകള്‍ ഒഴിവാക്കാന്‍ വേണ്ടി പ്രീ റെക്കോര്‍ഡ് ചെയ്ത വീഡിയോകളോ ഫോട്ടോകളോ കമ്മീഷന് സമര്‍പ്പിക്കാന്‍ സാധിക്കില്ല. അഞ്ച് മിനുട്ട് കൊണ്ട് പരാതി കമ്മീഷന് സമര്‍പ്പിക്കണം. 100 മിനുട്ടിനുള്ളില്‍ പരിഹാരം കാണുമെന്നാണ് കമ്മീഷന്റെ വാഗ്ദാനം.ഏപ്രില്‍ 11 മുതലാണ് രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയം മെയ് 23നാണ്.ആപ്പ് ലഭിക്കാന്‍ - https://play.google.com/store/apps/details?id=in.nic.eci.cvigil&fbclid=IwAR2PC6Ke-Fnva_m6b9ckc5YK43glJ7nVFE5h9BQUTuWCL7i0ijMewYcDIrY
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക