Image

കേരള പെന്തെക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം അവാര്‍ഡിന് രചനകള്‍ ക്ഷണിക്കുന്നു

നിബു വെള്ളവനന്താനം Published on 12 March, 2019
കേരള പെന്തെക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം അവാര്‍ഡിന് രചനകള്‍ ക്ഷണിക്കുന്നു
ന്യൂയോര്‍ക്ക്: കേരള പെന്തെക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം അമേരിക്കയിലുള്ള മലയാളി പെന്തെക്കോസ്തുകാരായ എഴുത്തുകാരില്‍ നിന്നും 2018 ലെ അവാര്‍ഡിന് രചനകള്‍ ക്ഷണിക്കുന്നു. 2018 ല്‍ നോര്‍ത്ത് അമേരിക്കയിലോ ഇന്ത്യയിലോ ഉള്ള പ്രസിദ്ധീകരണങ്ങളില്‍ വന്ന രചനകളായിരിക്കും അവാര്‍ഡിനായി പരിഗണിക്കുന്നത്.

മലയാളം ലേഖനം, മലയാളം കവിത, ഇംഗ്ലീഷ് ലേഖനം, ഇംഗ്ലീഷ് കവിത, മലയാളത്തിലോ ഇംഗ്ലീഷിലോ രചിക്കപ്പെട്ട പുസ്തകം എന്നീ വിഭാഗങ്ങളിലുള്ള രചനകള്‍ക്കാണ് ഈ വര്‍ഷം അവാര്‍ഡ് നല്‍കുന്നത്. രചനകള്‍ അയയ്ക്കുന്നവര്‍ അതു പ്രസിദ്ധീകരിച്ചതിന്റെ കോപ്പി ഉള്‍പ്പെടുത്തി വേണം അയയ്‌ക്കേണ്ടത്. അതോടൊപ്പം എഴുത്തുകാരുടെ പേര്, അഡ്രസ്, ടെലിഫോണ്‍ നമ്പര്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മെമ്പര്‍ഷിപ്പ് ഫീ (50 ഡോളര്‍) എന്നിവയും ഉണ്ടായിരിക്കണം.
മത്സരത്തിനുള്‍പ്പെടുത്തേണ്ട രചനകളുടെ നാലു കോപ്പികള്‍ വീതം അയയ്ക്കണം. അപേക്ഷയോടൊപ്പം അയക്കുന്ന മെംബര്‍ഷിപ്പ് ഫീ ആയ 50 ഡോളറിന്റെ ചെക്ക് കേരള പെന്തെക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ട്രഷറര്‍ മനു ഫിലിപ്പിന്റെ പേരില്‍ എഴുതേണ്ടതാണ്.
പ്രസിദ്ധീകരണങ്ങള്‍ , വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്കും എഴുത്തുകാര്‍ക്കുവേണ്ടി രചനകള്‍ സമര്‍പ്പിക്കാവുന്നതാണ്. മെമ്പര്‍ഷിപ്പ് ഫീ കൂടാതെയുള്ള രചനകള്‍ പരിഗണിക്കുന്നതല്ല. കേരള പെന്തെക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം നിയോഗിക്കുന്ന ജഡ്ജിംഗ് കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരമായിരിക്കും അവാര്‍ഡ് നിര്‍ണയം നടത്തുന്നത്. റൈറ്റേഴ്‌സ് ഫോറം ഭാരവാഹികളുടെ തീരുമാനം അന്തിമമായിരിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള അവാര്‍ഡുകള്‍ ജൂലൈ ആദ്യവാരം മയാമിയില്‍ നടക്കുന്ന നോര്‍ത്ത് അമേരിക്കന്‍ കേരള പെന്തെക്കോസ്തല്‍ കോണ്‍ഫറന്‍സില്‍ (PCNAK) വിതരണം ചെയ്യും.
അവാര്‍ഡിനുള്ള രചനകള്‍ താഴെ പറയുന്ന വിലാസത്തില്‍ മേയ് 1 നു മുമ്പായി ലഭിച്ചിരിക്കണം. ഡോ. സാം മാത്യു, KPWF, 137 Preston Drive, North Wales PA -19454
കൂടുതല്‍ വിവരങ്ങള്‍ക്ക് : പാസ്റ്റര്‍ തോമസ് കിടങ്ങാലില്‍ : 516 978 7308, റവ. ഡോ. ഷിബു സാമുവേല്‍ :214 394 6821, ഡോ. സാം കണ്ണംപള്ളി : 267 515 3292, മനു ഫിലിപ്പ് : 954 701 5594, വില്‍സണ്‍ തരകന്‍ : 972 841 8924, ഏലിയാമ്മ വടകോട്ട് : 267 825 3382
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക