Image

മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം വിശ്വാസത്തിന്റെ കരുത്താണെന്നു ബിഷപ്പ്

Published on 12 March, 2019
മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം വിശ്വാസത്തിന്റെ കരുത്താണെന്നു  ബിഷപ്പ്
മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം വിശ്വാസത്തിന്റെ കരുത്താണെന്നു മലങ്കര ഓര്‍ത്തഡോക്‌സ് ബിഷപ്പ് മാത്യൂസ് മാര്‍ സേവേറിയോസ്. എത്ര തിരക്കായാലും ഏത് ബിഗ് ബജറ്റ് സിനിമയുടെ ഷൂട്ടിങ്ങിലായാലും ഒരു തവണ പോലും നമസ്‌കാരം മമ്മൂട്ടി മുടക്കാറില്ല. കേരളത്തില്‍ നടക്കുന്ന പത്തോളം ജീവകാരുണ്യ പദ്ധതികളുടെ നേതൃത്വത്തില്‍ മമ്മൂട്ടിയാണെന്നു ബിഷപ്പ് പറഞ്ഞു. ഹൃദയസ്പര്‍ശം എന്ന പേരില്‍ 673 കുഞ്ഞുങ്ങള്‍ക്കും 170ലേറെ മുതിര്‍ന്നവര്‍ക്കും സൗജന്യമായി ഓപ്പറേഷന്‍ നടത്തിക്കൊടുക്കുകയും ജീവന്റെ നിലനില്‍പ്പിന് മാത്രമല്ല ജീവിതങ്ങള്‍ക്ക് വേണ്ടിയും ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി

ഇതിന് മമ്മൂട്ടി നല്‍കിയ മറുപടിയും ആരാധകര്‍ ഏറ്റെടുത്തു

മമ്മൂട്ടിയുടെ മറുപടി
ബിഷപ്പ് ഈ വിവരങ്ങളൊക്കെ എവിടെ നിന്നോ സംഘടിപ്പിച്ചതാണ്. ഈ പറഞ്ഞതെല്ലാം മുഴുവന്‍ തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല. ശരികളാണ്. പക്ഷേ ഇതൊക്കെ ഇത്ര വലിയ കാര്യമായിട്ട് എനിക്ക് തോന്നിയിട്ടില്ല. സിനിമ കണ്ട് വിജയിപ്പിക്കുന്നവരെ എനിക്ക് കഴിയും വിധം സഹായിക്കണം. അതിനുവേണ്ടി ചിലതൊക്കെ െചയ്യണം അത്രമാത്രം. പെയിന്‍ ആന്റ് പാലിയേറ്റീവ് എന്ന ജീവകാരുണ്യ സംഘടനയുടെ തുടക്കം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. കോഴിക്കോട് ഒരു ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്ന സമയം. ഷൂട്ടിങ് കഴിഞ്ഞെത്തിയ എന്നെ കാത്ത് രണ്ടു ഡോക്ടര്‍മാര്‍ കാത്തിരിപ്പുണ്ടായിരുന്നു. ഡോ.രാജഗോപാലും ഡോ. സുരേഷും. കാര്യം തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞു. കഷ്ടത അനുഭവിക്കുന്ന രണ്ടുപേരുടെ ചികില്‍സാ സഹായത്തിനാണ് വന്നത്. സാറിന് അത് ചെയ്തുതരാമോ എന്ന്.

അപ്പോഴാണ് പെയിന്‍ ആന്റ് പാലിയേറ്റീവ് എന്ന സെസൈറ്റിയെ പറ്റി ഞാനറിയുന്നത്. ഇനി ചികില്‍സിച്ചിട്ട് കാര്യമില്ല എന്ന അവസ്ഥയിലുള്ള രോഗികള്‍ക്ക് പിന്നീടുള്ള പരിചരണമാണ് ഈ സംഘടനയുടെ ലക്ഷ്യം. വേദനയില്‍ നിന്നും അവര്‍ക്ക് ആശ്വാസമാകുന്നതൊക്കെ ചെയ്യാനുള്ള ഒരു കൂട്ടായ്മ. അവരുടെ വാക്കില്‍ നിന്നും മഹത്തായ ഈ ആശയം എനിക്ക് വല്ലാതെ ഇഷ്ടമായി. അവര്‍ പറഞ്ഞ ആ രോഗികളുടെ ചികില്‍സ ഞാന്‍ ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. അതിനൊപ്പം അവരോട് ഞാന്‍ ചോദിച്ചു. ഇതിനപ്പുറം ഞാന്‍ എന്തെങ്കിലും ചെയ്യണോ എന്ന്.

അവര്‍ അതിന് നല്‍കിയ മറുപടിയാണ് ബിഷപ്പ് ഈ പറഞ്ഞ കാര്യങ്ങള്‍ക്കൊക്കെ അടിസ്ഥാനം. അവരെന്നോട് ചോദിച്ചു. സാറിന് ഈ സംഘടനയുടെ രക്ഷാധികാരി ആകാമോ എന്നാണ്. സന്തോഷത്തോടെ ഞാന്‍ ആ ആവശ്യം സ്വീകരിച്ചു. സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ കോഴിക്കോട് വച്ച് ഡിന്നര്‍ വിത്ത് മമ്മൂട്ടി എന്ന പേരില്‍ ഒരു പരിപാടിയും സംഘടിപ്പിച്ചു. ആ പരിപാടിയിലൂടെ അന്ന് 12 ലക്ഷത്തോളം രൂപയാണ് പിരിഞ്ഞുകിട്ടിയത്. ഇതായിരുന്നു തുടക്കം. പിന്നീട് അതിങ്ങനെ വളര്‍ന്നു. എന്നെ കൊണ്ട് പറ്റുന്നതൊക്കെ ഞാന്‍ ചെയ്തുപോരുന്നു. ഇതൊന്നും ഞാനാരോടും പറഞ്ഞുനടന്നില്ല. ഇപ്പോള്‍ ബിഷപ്പ് ഇത്രയും പറഞ്ഞതിന്റെ പേരിലാണ് ഞാന്‍ ഈ പറഞ്ഞത് തന്നെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക