Image

ശബരിമല വിഷയത്തില്‍ നിലപാട്‌ കടുപ്പിച്ച്‌ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ മീണ

Published on 12 March, 2019
ശബരിമല വിഷയത്തില്‍ നിലപാട്‌ കടുപ്പിച്ച്‌ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ മീണ
ലോകസഭ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചരണായുധമാക്കാന്‍ അനുവദിക്കില്ലെന്ന നിലപാട്‌ കടുപ്പിച്ച്‌ മുഖ്യമ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടിക്കാറാം മീണ. ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ ആരെയും അനുവദിക്കില്ല.

ആരാധനാലായങ്ങളെ രാഷ്ട്രീയ മത്സരങ്ങളില്‍ നിന്നും ഒഴിവാക്കണം. ഇക്കാര്യം അടുത്ത ദിവസം നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നും മീണ വ്യക്തമാക്കി.

ശബരിമല വിഷയം പ്രചരണത്തിനായി ഉപയോഗിച്ചാല്‍ ചട്ടലംഘനമാകുമെന്ന നിലപാട്‌ കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ശബരിമല പ്രശ്‌നത്തെ സാമുദായിക ധ്രൂവീകരണമുണ്ടാക്കുന്ന തരത്തില്‍ രാഷ്ട്രീയ കക്ഷികള്‍ ഉപയോഗിച്ചാല്‍ അത്‌ ചട്ടലംഘനമാകുമെന്നായിരുന്നു മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്‌. അതേസമയം, ഇതിനെതിരെ രാഷട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ്‌ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ നിലപാട്‌ കടുപ്പിച്ചത്‌.

ശബരിമല ഒരു മത സ്ഥാപനമാണ്‌. അതുകൊണ്ട്‌ ശബരിമല ക്ഷേത്രത്തിന്റെ പേരില്‍ വോട്ട്‌ ചോദിക്കാന്‍ പാടില്ല. എന്നാല്‍, അതുമായി ബന്ധപ്പെട്ട്‌ അടുത്തിടെ ഉയര്‍ന്നുവന്ന സ്‌ത്രീപ്രവേശനം പോലുള്ള വിഷയങ്ങള്‍ പ്രചാരണ വിഷയം ആവാം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതു രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും ഏതു പരിധിവരെ പോകാം എന്നും അവര്‍തന്നെ തീരുമാനിക്കണം.

മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കാന്‍ കമ്മീഷന്‍ ശ്രമിക്കും. ഇതുമായി ബന്ധപ്പെട്ട്‌ ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ അത്‌ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കുകയും നടപടി എടുക്കുകയും ചെയ്യും. പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കും.
 അദ്ദേഹം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക