Image

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരളയ്ക്ക് പുതു നേതൃത്വം

Published on 12 March, 2019
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരളയ്ക്ക് പുതു നേതൃത്വം

മസ്‌കറ്റ്: മസ്‌കറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം കണ്‍വീനറായി കെ. രതീശനെയും കോ കണ്‍വീനറായി പ്രസാദ് ദാമോദരനെയും ഖജാന്‍ജിയായി ബാബുരാജ് നന്പൂതിരിയെയും വീണ്ടും തെരഞ്ഞെടുത്തു. 

വിവിധ ഉപവിഭാഗങ്ങളുടെ ചുമതലക്കാരായി റിയാസ് അമ്പലവന്‍ (സാമൂഹ്യ ക്ഷേമം), ദിനേശ് ബാബു എ വി (കലാ വിഭാഗം), നിധീഷ് കുമാര്‍ (ബാല വിഭാഗം), സജേഷ് കുമാര്‍ (സാഹിത്യ വിഭാഗം), നിഷാന്ത് (കായികം), തങ്കം കവിരാജ് (വനിതാ വിഭാഗം) എന്നിവരെയും രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളായി തെരഞ്ഞെടുത്തു. 

മാര്‍ച്ച് ഒന്നിന് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ ചേര്‍ന്ന കേരള വിഭാഗം അംഗങ്ങളുടെ പൊതുയോഗമാണ് ഐക്യകണ്‌ഠേന ഭാരവാഹികളെ തെരഞ്ഞെടുത്തത്.

റിപ്പോര്‍ട്ട്: ബിജു വെണ്ണിക്കുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക