Image

അമേരിക്കയിലെ വിദ്യാഭ്യാസ കച്ചവടം, ഉന്നതര്‍ അറസ്റ്റില്‍ (ബി ജോണ്‍ കുന്തറ)

Published on 12 March, 2019
അമേരിക്കയിലെ  വിദ്യാഭ്യാസ കച്ചവടം, ഉന്നതര്‍  അറസ്റ്റില്‍  (ബി ജോണ്‍ കുന്തറ)
ഇത് കേരളത്തിലോ ഇന്ത്യയിലോ നിന്നും വരുന്ന വാര്‍ത്തയല്ല. അമേരിക്കയില്‍ നടക്കുന്ന സംഭവം. യു എസ് ജസ്റ്റിസ് ഡിപ്പാര്‍റ്റ്‌മെന്‍റ്റ്   നിരവധി സമ്പന്നരെ, സ്ഥാപനങ്ങളെ വിദ്യാഭ്യാസ കച്ചവടത്തില്‍ ഉള്‍പ്പെട്ടു  തെറ്റുകാര്‍, ശിഷാര്‍ഹര്‍ എന്ന് വെളിപ്പെടുത്തിയിരിക്കുന്നു.

ഒട്ടനവധി, ഈ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ഹോളിവുഡ് കലാകാരന്മാര്‍. ഇവര്‍ പുറമെ അസമത്വം, വംശീയ വിവേചനം എന്നെല്ലാം പൊതുനിരത്തില്‍ വിളിച്ചുകൂവും എന്നാല്‍ സ്വന്തം വീട്ടിലോ പഠിക്കുവാന്‍ കഴിവില്ലാത്ത മക്കളെ, 
 പണം മുടക്കി   യൂണിവേഴ്‌സിറ്റികളുടെ പ്രവേശന കവാടത്തിന്‍റ്റെ മുന്‍നിരയില്‍ എത്തിക്കുന്നു.

ഇതും മറ്റൊരു അഴിമതി, അതിര്‍ത്തിയില്‍ നടക്കുന്ന മനുഷ്യ കച്ചവടം പോലെ ഇവിടെ പണക്കാര്‍  വിദ്യാഭ്യാസ കായോടികള്‍ക്ക് പണം നല്‍കുന്നു. ഇവരെല്ലാം കുഞ്ഞുങ്ങള്‍ വളരുന്ന സമയം കാശുണ്ടാക്കുന്ന ഓട്ടത്തിലാണല്ലോ. മക്കളെ വളര്‍ത്തുന്നത് ആയമാര്‍. മക്കള്‍ക്ക് ആവശ്യമുള്ളതെല്ലാം അഞ്ചു നക്ഷത്ര രീതില്‍ മുന്നില്‍ എത്തുന്നുണ്ടല്ലോ. ഒരുവിധം തട്ടിയും മുട്ടിയും കോളേജു വരെ എത്തും. വെള്ളക്കാരനായതിനാല്‍ ന്യൂനപക്ഷം കളിച്ചു കോളേജില്‍ കയറുവാന്‍ പറ്റില്ല. നിയമാനുസ്രണം കയറുന്നതിന് മാര്‍ക്കുമില്ല. മറ്റുള്ളവരുടെ മുന്നില്‍ മക്കള്‍ കേമന്മാര്‍ എന്നു പറയണമല്ലോ.

ഇവിടാണ് കയോടികളുടെ ആവശ്യം വരുന്നത് . ഇവര്‍ക്ക് ലക്ഷക്കണക്കിന് ഡോളര്‍ നല്‍കിയാല്‍ ഇവര്‍ ഇല്ലാത്ത മാര്‍ക്കുകള്‍ ഉണ്ടാക്കും. പ്രവേശനത്തിന് എടുക്കേണ്ട പരീക്ഷകള്‍ മാറ്റാരെക്കൊണ്ടെങ്കിലും എടുപ്പിച്ചു മുന്നില്‍ എത്തിക്കും. അതുമല്ലെങ്കില്‍ കോളേജ് സ്‌പോര്്ഡ സ് പരിശീലകര്‍ക്ക് പണം നല്‍കി അവരുടെ ക്വാട്ടയില്‍ ചേര്‍ക്കും.

ഇവിടെ പലരും ഐ. ആര്‍. എസ്. നെയും കളിപ്പിച്ചിട്ടുണ്ട് എന്നാണ് വാര്‍ത്ത. ഈ കച്ചവടങ്ങള്‍ക്ക് ഇടനില നില്‍ക്കുന്നവര്‍ ഈ വമ്പന്‍മാര്‍ക്ക്, തങ്ങള്‍ മുടക്കുന്ന പണം യൂണിവേഴ്‌സിറ്റികള്‍ക്കു നല്‍കുന്ന സംഭാവനയായി എഴുതിതള്ളാം എന്നും പറഞ്ഞു വിശ്വസിപ്പിച്ചു പലരും ആ വഴി സ്വീകരിച്ചു അക്കിടിയിലായി .

പലേ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ ഉത്തരം പറയേണ്ടിവരും. എത്രയോ പാവങ്ങളുടെ വിദ്യാഭ്യാസ  അവസരങ്ങള്‍ ഈ കള്ളക്കളികള്‍ ഇല്ലാതാക്കി? ഈ രീതികളില്‍ ഡിഗ്രികള്‍ സമ്പാദിച്ചു എത്രപേര്‍ ഇന്ന് നമ്മുടെ മുന്നില്‍ വിലസുന്നു?

ഇതുപോലുള്ള അഴിമതികളാണ് പണം മുടക്കി അന്വേഷണം നടത്തേണ്ടതാണ് അല്ലാതെ അക്കരപ്പച്ച എന്നരീതിയില്‍ രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദത്തില്‍ വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിനാകരുത് നിയമം ഉപയോഗിക്കേണ്ടത്.

Join WhatsApp News
വിദ്യാധരൻ 2019-03-12 23:06:58
'എംബ്രാൻ ഇത്തിരി കട്ട് ഭുജിച്ചാൽ 
അമ്പല വാസികൾ ഒക്കെ കക്കും'
ട്രമ്പ് ഭരിക്കും നാട്ടിൽ  പ്രജകൾ
വഞ്ചന കാട്ടിൽ അത്ഭുതമുണ്ടോ ?
ഡിഗ്രി നൽകാം എന്നൊരു പേരിൽ 
നിങ്ങടെ പ്രസിഡണ്ടെന്താ ചെയ്യതെ ?
ഗതിയില്ലാത്തവരുടെ പൈസ പിടുങ്ങി 
അടിച്ചു പൊളിച്ചു ജീവിതമൊക്കെ ?
കയ്യിൽ കിടന്ന പൈസ കൊടുത്ത് 
കടിക്കും പട്ടിയെ വാങ്ങിയപോലെ 
പൈസയും ഇല്ല ഡിഗ്രിയുമില്ല 
പൈസകൊടുത്തോർ പട്ടിണിയായി 
ജന സമ്മർദ്ദം ഏറിയ നേരം 
ഇരുപത്തഞ്ചു മില്യണിലൊതുക്കി 
അർഹതയുള്ളർ  അലയുന്നിവിടെ 
എന്നാൽ കോളേജിൽ അഡ്മിഷൻ ഇല്ല
കള്ളത്തരവും വഞ്ചനയും ഉണ്ടേൽ 
അഡ്മിഷൻ എവിടെയും സുലഭം തന്നെ 
സാറ്റും വേണ്ട കോപ്പും വേണ്ട 
കൈക്കൂലി അതൊന്നെ വേണ്ടു 
കൊച്ചുകൾക്കോ പൈസ കൊടുത്താൽ 
സ്പോർട്സിൻ സ്‌കോളർഷിപ്പതുറപ്പിയിടും
വെട്ടിപ്പ് ചതി വഞ്ചന തിരിമറി  
അങ്ങനെയുള്ളോർക്കുണ്ടൊരു  നാമം 
അവരുടെ പേരാ കൺസർവേറ്റിവ് 
അതിനെ ചോദ്യം ചെയ്‌താൽ നിങ്ങൾ 
ലിബറൽ ശൂദ്ര  ഡെമോക്രാറ്റിക്കും 
പണമുണ്ടെന്നാൽ കിട്ടും അഡ്മിഷൻ 
ഹാർവാർഡ് ,സ്റ്റാൻഫോർഡ്,എയിലും പിന്നെ,  
നിങ്ങൾക്കിവിടെ പ്രസിഡണ്ടാകാൻ 
വേണം മേൽചൊന്നവരുടെ സർട്ടിഫിക്കറ്റ് 
നിങ്ങടെ ഗ്രേഡുകൾ പുവറെന്നാകിൽ
ഭീഷണി കൊണ്ടത് പൂഴ്ത്തിച്ചീടാം 
ഇപ്പോഴുള്ള പ്രസിഡണ്ടിന്മേൽ 
അങ്ങനെയൊരു  കുറ്റാരോപണമുണ്ട് 
ഇങ്ങനെ ഉള്ളത് ചൊല്ലിടുമ്പോൾ 
നീരസം അരുതേ വിളിക്കല്ലേ തെറി
പറവാൻ ഒത്തിരി ഉണ്ടെന്നാലും 
കണ്ണിൽ ഉറക്കം തൂങ്ങീടുന്നു 
chief of thieves 2019-03-13 13:21:06
Though Manafort may get a pardon from the chief of thieves, the sword of Justice is hanging over his head.  NY DA has charged with crime which is immune from the Chief of thieves  pardon.  Paul Manafort has been charged with a new criminal case not even an hour after learning his prison sentence for federal crimes. The Manhattan District Attorney charged Manafort with mortgage fraud, falsifying business records and conspiracy on Wednesday, the prosecutor’s office announced.

All these tells the criminals that there is no running away from the long hand of justice.  Chief of thieves can give all the pardon he wants but who will give pardon for him as the Manhattan DA is even preparing case against him.  Very sad story 


Would the little thieves be hanged but great will  escape?.      
 
CID Moosa 2019-03-13 15:38:00
You and Bobby 'sleep well you have friends in the high place'
Anthappan 2019-03-13 17:11:03
Bobby and Kunthara can dismiss this as fake news and run away from the truth. But the end the truth will catch up with them.

In the emails obtained by CNN, Costello tells Cohen -- whom Costello says was worried about his relationship with Trump -- that all was well with Trump and that the President was still with him.
"I just spoke to Rudy Giuliani and told him I was on your team," Costello wrote in the first of two emails. "He asked me to tell you that he knows how tough this is on you and your family and he will make (sure) to tell the President. He said thank you for opening this back channel of communication and asked me to keep in touch."
In a follow-up email, Costello told Cohen he had spoken to Giuliani and told Cohen that it was "very very positive."
"There was never a doubt and they are in our corner," Costello wrote. "Rudy said this communication channel must be maintained. He called it crucial and noted how reassured they were that they had someone like me whom Rudy has known for so many years in this role."
"Sleep well tonight, you have friends in high places," Costello ended the email.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക