ലോക്സഭയിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മല്‍സരിക്കുന്നവരില്‍ 40.5 ശതമാനവും വനിതകളായിരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെയാണ് പ്രഖ്യാപിച്ചത്. ആകെയുള്ള 42 സീറ്റില്‍ 41% വനിതകള്‍ക്ക് നല്‍കിയാണ് ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പട്ടിക പ്രഖ്യാപിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും വെല്ലുവിളിക്കുക കൂടിയാണ് മമതാ ബാനര്‍ജി ചെയ്തത്. ഞങ്ങള്‍ക്ക് 41 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളുണ്ട്. പലരും വനിതാ സംവരണത്തിന് വേണ്ടി സംസാരിക്കുന്നു. പക്ഷെ ഞങ്ങള്‍ക്ക് അത് പ്രഖ്യാപിക്കേണ്ട കാര്യമില്ല. അഭിമാന മൂഹൂര്‍ത്തമാണിതെന്നാണ് അവര്‍ പറഞ്ഞത്.
കേരളത്തില്‍ വനിതാ മുന്നേറ്റത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും വാതോരാതെ സംസാരിച്ചവരായിരുന്നു എല്‍ഡിഎഫ്. അന്തിമ പട്ടിക പുറത്തുവന്നപ്പോള്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ രണ്ടുപേര്‍ മാത്രമാണ് ഉളളത്. കോണ്‍ഗ്രസിലെ വനിതാ പ്രാതിനിധ്യം എന്താകും എന്നതാണ് ഇനി അടുത്ത ചോദ്യം. എന്തായാലും മമതയെ അഭിനന്ദിക്കാതെ നിര്‍വ്വാഹമില്ല. ചിലരുടെ പ്രവര്‍ത്തികള്‍ വാക്കുകളില്‍ ഒതുങ്ങുമ്ബോള്‍ ചിലര്‍ അത് പ്രാവര്‍ത്തികമാക്കും.