Image

ഗര്‍ഭകാലത്തെ ബോഡി ഷെയിമിങ്; ട്രോളന്മാര്‍ക്ക് ചുട്ട മറുപടിയുമായി സമീറ റെഡ്ഡി

Published on 13 March, 2019
ഗര്‍ഭകാലത്തെ ബോഡി ഷെയിമിങ്; ട്രോളന്മാര്‍ക്ക് ചുട്ട മറുപടിയുമായി സമീറ റെഡ്ഡി

ചെന്നൈ: പ്രസവശേഷം സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ വച്ച്‌ അവരെ കളിയാക്കുന്ന പ്രവണതകളെ ശക്തമായി ചോദ്യം ചെയ്തിരിക്കുകയാണ് നടി സമീറ റെഡ്ഡി. ബോഡി ഷെയിമിങ് നടത്തുന്ന ട്രോളുകള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് രണ്ടാമതും അമ്മയാകാന്‍ തയ്യാറെടുക്കുന്ന സമീറ മറുപടിയുമായി രംഗത്തുവന്നിരിക്കുന്നത്.

'നിങ്ങളൊക്കെ എങ്ങനെ ഉണ്ടായതാണ്. ഒരമ്മയില്‍ നിന്ന് തന്നെ അല്ലെ വന്നത് . നിങ്ങളെ പ്രസവിക്കുമ്ബോള്‍ നിങ്ങളുടെ അമ്മ ഹോട്ട് ആയിരുന്നോ ഇത്രയും ജൈവികവും സുന്ദരവുമായ ഒരു ശാരീരിക പ്രക്രിയയെയാണ് നിങ്ങള്‍ ട്രോളുന്നത് എന്നത് എത്രമാത്രം നാണംകെട്ട ഏര്‍പ്പാടാണെന്നും സമീറ പറഞ്ഞു.' 'എല്ലാ ട്രോളന്മാരോടും കൂടി എനിക്ക് പറയാന്‍ ഒരേയൊരു മറുപടിയേ ഉള്ളൂ. എനിക്കൊരു സൂപ്പര്‍പവര്‍ ഉണ്ട്. ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ എനിക്ക് കഴിയും'. ഒരു അവാര്‍ഡ് ദാനച്ചടങ്ങിനിടെയാണ് സമീറ തന്റെ നിലപാട് പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക