Image

കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിക്കണം

സ്വന്തം ലേഖകന്‍ Published on 14 March, 2019
കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിക്കണം
 ഡാളസ്: കാലഘട്ടത്തിന്റെ  ആവശ്യം മനസ്സിലാക്കി കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിക്കണമെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡന്റ് ജെയ്ബു കുളങ്ങര, വര്‍ക്കിംഗ് പ്രസിഡന്റ് പി. സി. മാത്യു, നാഷണല്‍ കോഓര്‍ഡിനേറ്റര്‍ മാത്തുക്കുട്ടി ആലും പറമ്പില്‍, നാഷണല്‍ സെക്രട്ടറി സണ്ണി കാരിക്കല്‍ മുതലായവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. തെരെഞ്ഞെടിപ്പു അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയെ ധ്രുവീകരിക്കുന്ന യാതൊരു നടപടികളും ആരുടെയും ഭാഗത്തുനിന്നും ഉണ്ടാവരുത്.  

കേരളത്തിലെ കര്‍ഷകരുടെ കരുത്തുറ്റ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. കേരള ജനത എന്നും മാറോടു ചേര്‍ത്ത് പിടിച്ച പാര്‍ട്ടി. അഭിപ്രായഭിന്നതകള്‍ എല്ലാ പാര്‍ട്ടികളിലും ഉണ്ടാവാം.  എന്നാല്‍ ത്യാഗം സഹിച്ചു ഒന്നിച്ച ശേഷം മാണി സാറും ജോസഫ് സാറും ഒരിക്കലും ഇനി പിരിയാന്‍ പാടില്ല.  അങ്ങനെ ഉണ്ടായാല്‍ സത്യസന്ധരായ കേരളം കോണ്‍ഗ്രസുകാരുടെ ഹൃദയം വീണ്ടും മുറിക്കുകയായിരിക്കും.  സ്ഥാനങ്ങള്‍ ലഭിക്കുന്നത് തന്നെയല്ല അംഗീകാരം എന്നത്.  അംഗീകാരമുണ്ടെങ്കില്‍ സ്ഥാനങ്ങള്‍ പുറകെ എത്തും.  പ്രവാസി കേരള കോണ്‍ഗ്രസുകാരുടെ വികാരം അമേരിക്കയിലെ  നാഷണല്‍ കമ്മിറ്റി മീറ്റിംഗ് വിളിച്ചുകൂട്ടിയ ശേഷം നേതാക്കളെ അറിയിക്കുമെന്ന് മുന്‍ എം. ജി. യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറും മുന്‍ കേരളാ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്ന ശ്രീ പി. സി. മാത്യു പറഞ്ഞു.  അനുഭവത്തില്‍ നിന്നും പാഠങ്ങള്‍ പഠിച്ചില്ലെങ്കില്‍ തിരുവല്ലാ നിയോജക മണ്ഡലത്തിലെ സ്ഥിതി ആവര്‍ത്തിക്കാന്‍ സാധ്യത ഏറെയാണ്. അത് ഒഴിവാക്കാന്‍ എല്ലാ നേതാക്കളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

തോമസ് ചാഴിക്കാടന്‍ എക്‌സ് എം. എല്‍. എ യുടെ കോട്ടയത്തെ സ്ഥാനാര്ഥിത്വത്തെ ഒറ്റക്കെട്ടായി കോട്ടയത്തെ ജനത പിന്തുണക്കണമെന്നും ജോസ് കെ. മാണി എം. പി.  തുടങ്ങിവച്ച ഉപകാര പ്രദമായ പല  പദ്ധതികളുടെയും  വിജയത്തിന് ചാഴിക്കാടന്റെ വിജയം അനിവാര്യമാണെന്നും പി. സി മാത്യു പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിക്കണം
Join WhatsApp News
Boby Varghese 2019-03-14 10:39:58
There should no be a party called Kerala Congress. It cannot do any good to the nation. It originated out of sympathy to a Congress leader called P.T.Chacko. Chacko is gone. Even his son is not part of the present Kerala Congress. It has at least six divisions. What good it can give to the nation or state? It is another name for corruption. Get rid of it.
Janatha Family 2019-03-14 11:18:43
P C Mathew won university union councilor position in BAM College Thuruthicad in the year 1979 as the Vidyarthi Janatha (KVJ)candidate,student wing of Janatha Party .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക