ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ കൂടുതല്‍ വെട്ടിലാക്കുന്ന ആഘ്വാനവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കോണ്‍ഗ്രസിനെ ഞെട്ടിച്ച് കൂടുതല്‍ മുതിര്‍ന്ന നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് രവി ശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസിലെത്തുമെന്നും രവി ശങ്കര്‍ പ്രസാദ് ഉറപ്പ് നല്കുന്നു.നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ അര്ജുന് സിങ് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ ഇതൊരു ട്രെയിലര്‍ മാത്രമാണെന്നായിരുന്നു രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചത്.
അതേസമയം നാലുദിവസം മുന്‍പ് വരെ ബിജെപിയ്ക്കെതിരെ ശക്തമായ വിമര്‍ശനം നടത്തിയ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ് ആസ്ഥാനം. ഇന്ന് ഡല്‍ഹിയില്‍ വെച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.