Image

നടിയെ ആക്രമിച്ച കേസ്‌: ദിലീപിന്റെ ഹര്‍ജി ഏപ്രില്‍ മൂന്നിന്‌ പരിഗണിക്കും

Published on 14 March, 2019
നടിയെ ആക്രമിച്ച കേസ്‌:  ദിലീപിന്റെ ഹര്‍ജി ഏപ്രില്‍ മൂന്നിന്‌ പരിഗണിക്കും
നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഹര്‍ജി ഏപ്രില്‍ മൂന്നിന്‌ പരിഗണിക്കും.


ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ്‌ ആവശ്യപ്പെട്ട്‌ ദിലീപ്‌ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ജസ്റ്റിസ്‌ എം.എം.ഖാല്‍വിക്കര്‍ അധ്യക്ഷനായ ബഞ്ചാണ്‌ ഹര്‍ജി പരിഗണിക്കുന്നത്‌. 

സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ്‌ കേസ്‌ മാറ്റിയത്‌. ദൃശ്യങ്ങള്‍ നടന്‌ കൈമാറിയാല്‍ അക്രമിക്കപ്പെട്ട നടിക്ക്‌ സ്വതന്ത്രമായി കോടതിയില്‍ മൊവി നല്‍കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ്‌ സര്‍ക്കാര്‍.

മെമ്മറികാര്‍ഡ്‌ സുപ്രധാന രേഖയാണെന്നും പ്രതിയെന്ന നിലയില്‍ അത്‌ ലഭിക്കാന്‍ ദിലീപിന്‌ അര്‍ഹതയുണ്ടെന്നുമാണ്‌ ദിലീപിന്റെ അഭിഭാഷകന്റെ വാദം. ദൃശ്യങ്ങള്‍ എഡിറ്റ്‌ ചെയ്‌തതാണെന്നും വാദമുണ്ട്‌. എന്നാല്‍ അത്‌ തെറ്റാണെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹര്‍ജിയില്‍ കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിരുന്നു. 
നിലവില്‍ കേസിലെ എട്ടാം പ്രതിയാണ്‌ ദിലീപ്‌.

കേസിന്റെ കുറ്റപത്രവും അനുബന്ധ രേഖകളും കോടതി നല്‍കിയെങ്കിലും മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ്‌ നല്‍കിയില്ല. ഹൈക്കോടതിയിലും അങ്കമാലി കോടതിയിലും ദിലീപ്‌ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇരുകോടതികളും ദിലീപിന്റെ ഹര്‍ജി തള്ളി. അതേ തുടര്‍ന്നാണ്‌ ദിലീപ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക