Image

പുറത്തേക്ക്‌ പോകുന്നത്‌ സ്വന്തം നാട്ടില്‍പ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണെന്ന്‌ വി.ടി ബല്‍റാം

Published on 14 March, 2019
  പുറത്തേക്ക്‌ പോകുന്നത്‌ സ്വന്തം നാട്ടില്‍പ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണെന്ന്‌  വി.ടി ബല്‍റാം
കോഴിക്കോട്‌: വടക്കൂന്നും തെക്കൂന്നുമൊക്കെ കോണ്‍ഗ്രസില്‍ നിന്ന്‌ പുറത്തേക്ക്‌ പോകുന്നത്‌ സ്വന്തം നാട്ടില്‍പ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണെന്ന്‌ വി.ടി ബല്‍റാം എം.എല്‍.എ.

കോണ്‍ഗ്രസ്‌ നേതാവ്‌ ടോം വടക്കന്‍ പാര്‍ട്ടി വിട്ട്‌ ബി.ജെ.പിയില്‍ ചേര്‍ന്നതിനോട്‌ പ്രതികരിക്കുകയായിരുന്നു ബല്‍റാം.

`വടക്കൂന്നും തെക്കൂന്നുമൊക്കെ കോണ്‍ഗ്രസില്‍ നിന്ന്‌ പുറത്തേക്ക്‌ പോകുന്നത്‌ സ്വന്തം നാട്ടില്‍പ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണ്‌,എന്നാല്‍ കോണ്‍ഗ്രസിലേക്ക്‌ കടന്നു വരുന്നത്‌ ഒറ്റക്ക്‌ പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാന്‍ കഴിയുന്ന ഹാര്‍ദ്ദിക്‌ പട്ടേലിനെപ്പോലുള്ളവരാണെന്നത്‌ മറക്കണ്ട'. ബല്‍റാം ഫേസ്‌ബുക്കില്‍ കുറിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന വാര്‍ത്തയില്‍ കോണ്‍ഗ്രസിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ്‌ ബല്‍റാമിന്റെ പ്രതികരണം.

പുല്‍വാമ ഭീകരാക്രമണത്തിന്‌ ശേഷം ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തെ കോണ്‍ഗ്രസ്‌ ചോദ്യം ചെയ്‌തത്‌ അംഗീകരിക്കാനായില്ലെന്നും ദേശസ്‌നേഹം കൊണ്ടാണ്‌ താന്‍ ബി.ജെ.പിയില്‍ ചേരുന്നതെന്നുമായിരുന്നു ഇന്ന്‌ ടോം വടക്കന്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചതിന്‌ ശേഷം പ്രസംഗിച്ചത്‌.
Join WhatsApp News
കപ്യാർ 2019-03-14 13:33:48
ടോം വടക്കൻ ബി ജെ പി ക്കു ഒരു ബാധ്യത ആവും സംശയം ഇല്ല. 
എന്നാൽ അദ്ദേഹം സോണിയ ഗാന്ധിയുടെ വിശ്വസ്തനായി # 10 ജൻപത്തിൽ വിലസിനടന്നപ്പോ ബലറാം പോയിട്ട് കോൺഗ്രസിലെ ആരും ഒരക്ഷരം മിണ്ടിയില്ല. ഇപ്പോൾ പുറത്തു പോയപ്പോൾ കൊണ്ഗ്രെസ്സ് കാർ അദ്ദേഹത്തെ ആക്ഷേപിക്കുന്നു.
ഈ ടോം വടക്കൻ ഇപ്പോൾ ബി ജെ പി യിൽ പോയത് മോഡി വീണ്ടും അധികാരത്തിൽ വരും എന്ന ബിഷപ്പ് ഫ്രാങ്കോയുടെ നിഗമനം ആണ്. ഫ്രാങ്കോ ആണ് വടക്കന് ഡൽഹിയിലെ തലതൊട്ടപ്പൻ എന്ന കാര്യം ഡൽഹി അധികാര കേന്ദ്രങ്ങളിൽ അറിയപ്പെടുന്ന രഹസ്യം ആണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക