Image

ഒരു മാസം മുമ്പ് ടോം വടക്കന്‍ പറഞ്ഞു; ബിജെപിയില്‍ ചേര്‍ന്നാല്‍ നിങ്ങളുടെ കുറ്റങ്ങളെല്ലാം ഇല്ലാതാകും.

കല Published on 14 March, 2019
ഒരു മാസം മുമ്പ് ടോം വടക്കന്‍ പറഞ്ഞു; ബിജെപിയില്‍ ചേര്‍ന്നാല്‍ നിങ്ങളുടെ കുറ്റങ്ങളെല്ലാം ഇല്ലാതാകും.

ബംഗാളിലെ വിവാദമായ ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് ഒരു മാസം മുമ്പ് ബിജെപിയില്‍ ചേക്കേറി. അന്ന് കോണ്‍ഗ്രസ് നേതാവായ ടോം വടക്കന്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. ' ബിജെപിയില്‍ ചേര്‍ന്നാല്‍ നിങ്ങളുടെ കുറ്റങ്ങളെല്ലാം ഇല്ലാതാകും. ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണത്തില്‍ നിന്ന് രക്ഷപെടനാണ് മുകുള്‍ റോയ് ബിജെപിയില്‍ അഭയം തേടിയത് എന്ന് പറഞ്ഞുകൊണ്ടാണ് ടോം വടക്കന്‍ ഈ ട്വീറ്റ് ചെയ്തത്. 
മാസം ഒന്നു കഴിയുമ്പോള്‍ ടോം വടക്കന്‍ ഇതാ ബിജെപിയില്‍. പഴയ ട്വീറ്റ് മായിക്കാന്‍ പോലും മിനക്കെടാതെയാണ് ടോം വടക്കന്‍ ബിജെപിയില്‍ എത്തിയത്. അവസാനിമിപ്പോള്‍ ടോമിന്‍റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറാലായി മാറി. മുകുള്‍ റോയിയുടെ പാത പിന്തുടര്‍ന്ന് ജയിലില്‍ പോകാതെ രക്ഷപെടാന്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ് ടോം വടക്കന്‍ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതു കൂടാതെ ബിജെപിയില്‍ നുണയന്‍മാരുടെ സംഘമാണുള്ളത് എന്ന് പറയുന്ന ടോം വടക്കന്‍റെ ട്വീറ്റും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക