Image

ഡെയ്‌സി ഏബല്‍ ജോസഫ് (94) നിര്യാതയായി

Published on 14 March, 2019
ഡെയ്‌സി ഏബല്‍ ജോസഫ് (94) നിര്യാതയായി
മെരിലാന്‍ഡ്: ഡെയ്‌സി ഏബല്‍ ജോസഫ് (94) നിര്യാതയായി. സെവന്ത് ഡേ ആഡ്വന്റിസ്റ്റ് ചര്‍ച്ചിനു കേരളത്തില്‍ തുടക്കം കുറിച്ചപരേതനായ പാസ്റ്റര്‍ ഏബല്‍ ജോസഫിന്റെ പത്‌നിയാണ്.അദ്ധേഹം കോട്ടയം, ത്രുശൂര്‍, കോഴിക്കോട്, കവടിയാര്‍, ബാംഗലൂര്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചപ്പോള്‍ ഒപ്പം സഭാ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. വനിതകള്‍ക്കായുള്ള മിനിസ്ട്രി, ഡോര്‍ക്കസ് സൊസൈറ്റി,പാവങ്ങളെയുംകുട്ടികളെയും സഹായിക്കാനുള്ള വിവിധ പരിപാടികള്‍ എന്നിവയില്‍ സജീവമായിരുന്നു.
പാസ്റ്റര്‍ ഏബല്‍ ജോസഫ് 1966-ലും പത്‌നി 1968-ലും അമേരിക്കയിലേക്കു കുടിയേറി. മെരിലാന്‍ഡ് ടക്കോമ പാര്‍ക്കിലെ സ്ലിഗോ സെവന്ത് ഡേ അഡ്വന്റിസ്റ്റ് ചര്‍ച്ചിലും മലയാളം ആഡ്വന്റിസ്റ്റ് ചര്‍ച്ചിലും സജീവമായിരുന്നു. സ്വദേശമായ കാക്കമൂല എസ്.ഡി.എ. ചര്‍ച്ചിനും സഹായങ്ങള്‍ എത്തിച്ചു.
മൂന്നു പുത്രിമാരാണു ഈ ദമ്പതികള്‍ക്ക്. നിര്‍മ്മല, പരേതയായ ലീലാമ്മ, ജോളി. മരുമക്കള്‍: പി.ജെ. സാമുവല്‍, തോമസ് ജാക്‌സന്‍, രവീന്ദ്രന്‍ പിള്ള. കൊച്ചുമക്കള്‍: സന്തോഷ് (സ്റ്റെഫനി), പ്രവീണ്‍, പ്രമോദ്, പ്രിയ.കൊച്ചുമക്കളുടെ മക്കള്‍: ഏസക്കിയല്‍, സോഫിയ
പാസ്റ്റര്‍ ഏബല്‍ ജോസഫ് 1991-ല്‍ നിര്യാതനായി. പുതി ലീലാമ്മ 2004-ലും കൊച്ചു മക്കളായ സുനില്‍ ((1987) ബോബി (1998)സുനിത (2004)വര്‍ഷങ്ങളിലും നിര്യാതരായി.
സംസ്‌കാര ശുശ്രൂഷ മാര്‍ച്ച 17 ഞായറാഴ്ച രാവിലെ 10 മുതല്‍ സ്ലിഗോസെവന്ത് ഡേ അഡ്വന്റിസ്റ്റ്‌സ്, 7700 കരോള്‍ അവന്യു, ടക്കോമ, മെരിലാന്‍ഡ്-20912

Streaming will be available at 11 AM EST
https://livestream.com/sligochurch1

 

Or

 

http://www.sligochurch.org/webtv

ഡെയ്‌സി ഏബല്‍ ജോസഫ് (94) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക