Image

മനുഷ്യക്കടത്ത്‌; അന്വേഷണം എന്തുകൊണ്ട്‌ കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിച്ചില്ലെന്ന്‌ ഹൈക്കോടതി

Published on 15 March, 2019
മനുഷ്യക്കടത്ത്‌; അന്വേഷണം എന്തുകൊണ്ട്‌ കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിച്ചില്ലെന്ന്‌ ഹൈക്കോടതി
കൊച്ചി: മുനമ്‌ബം മനുഷ്യക്കടത്തില്‍ അന്വേഷണം എന്തുകൊണ്ട്‌ കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുന്നില്ലെന്ന്‌ സംസ്ഥാന സര്‍ക്കാരിനോട്‌ ഹൈക്കോടതി.

മനുഷ്യക്കടത്ത്‌ രാജ്യ സുരക്ഷയെ ബാധിക്കുന്ന ഗുരുതര വിഷയമാമെന്നും രാജ്യ രഹസ്യങ്ങള്‍ പുറത്തു പോയിട്ടില്ലെന്ന്‌ എന്താണ്‌ ഉറപ്പെന്നും കോടതി ചോദിച്ചു.

നിലവില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസിന്‌ പരിമിതികള്‍ ഉണ്ടെന്നും സംഭവം മനുഷ്യക്കടത്തല്ലെന്ന്‌ എന്തടിസ്ഥാനത്തിലാണ്‌ സംസ്ഥാന പൊലീസ്‌ പറയുന്നതെന്നും കോടതി ചോദിച്ചു.

ബോട്ടുടമ അനില്‍കുമാറടക്കം രണ്ട്‌ പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്‌ബോഴായിരുന്നു ഹൈക്കോടതിയുടെ പരാമശം. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക