Image

ഇന്ത്യയുടെ പോര്‍വിമാനവും മിസൈലുകളും വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച്‌ നിരവധി രാജ്യങ്ങള്‍

Published on 15 March, 2019
ഇന്ത്യയുടെ പോര്‍വിമാനവും മിസൈലുകളും വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച്‌ നിരവധി രാജ്യങ്ങള്‍

20 വര്‍ഷത്തിനിടെ ഇന്ത്യ സ്വന്തമായി നിരവധി മിസൈലുകളും ആയുധങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയുടെ പോര്‍വിമാനവും മിസൈലുകളും വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച്‌ നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍, യൂറോപ്യന്‍, ഗള്‍ഫ് രാജ്യങ്ങളെല്ലാം ഇന്ത്യയുടെ മിസൈലുകളും പോര്‍വിമാനവും ആവശ്യപ്പെട്ട് സമീപിച്ചിട്ടുണ്ട്.

ആസിയാന്‍ രാജ്യങ്ങളാണ് ഇന്ത്യയുടെ ആയുധം വാങ്ങാന്‍ സമീപിച്ചിരിക്കുന്നത്. തെക്ക്-കിഴക്കന്‍ ഏഷ്യയില്‍ സ്ഥിതി ചെയ്യുന്ന പത്തു രാജ്യങ്ങളുടെ സാമ്ബത്തിക സംഘടനയാണ് ആസിയാന്‍. ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ സ്വന്തമായി നിര്‍മിച്ച ആകാശ്, ഇന്ത്യ-റഷ്യ സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ക്രൂസ് മിസൈലുകള്‍ എന്നിവയ്ക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്.

അത്യാധുനിക ക്രൂസ് മിസൈല്‍ ബ്രഹ്മോസ് വാങ്ങാന്‍ താല്‍പര്യപ്പെട്ട് നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ സമീപിക്കുന്നത്. ഫിലിപ്പെയിന്‍സ്, ദക്ഷിണ കൊറിയ, അള്‍ജീരിയ, ഗ്രീസ്, മലേഷ്യ, തായ്‌ലന്‍ഡ്, ഈജിപ്ത്, സിംഗപ്പൂര്‍, ബള്‍ഗേറിയ എന്നീ രാജ്യങ്ങളെല്ലാം ബ്രഹ്മോസ് വാങ്ങാന്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക