Image

മധുരരാജ; അനുശ്രീയുടെ ക്യാരക്‌ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 15 March, 2019
മധുരരാജ; അനുശ്രീയുടെ ക്യാരക്‌ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി
മമ്മൂട്ടിയെ നായകനാക്കി വൈശാഖ്‌ സംവിധാനം ചെയ്യുന്ന മധുരരാജയുടെ പുതിയ ക്യാരക്‌ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നടി അനുശ്രീയാണ്‌ ചിത്രത്തില്‍ വാസന്തിയായി എത്തുന്നത്‌.

ചിത്രത്തില്‍ അച്ഛനായി എത്തുന്ന നെടുമുടി വേണുവിന്റെയും അമ്മാവനായി എത്തുന്ന വിജയരാഘവന്റെയും ക്യാരക്‌ടര്‍ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ നേരത്തേ പുറത്തു വിട്ടിരുന്നു. 

2010ല്‍ പുറത്തിറങ്ങിയ പോക്കിരിരാജ എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്‌ മധുരരാജ. തമിവ്‌ നടന്‍ ജയ്‌ മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലുണ്ട്‌. ജഗപതിബാബുവാണ്‌ ചിത്രത്തല്‍ വില്ലനായി എത്തുന്നത്‌.

മാസ്‌ ഹിറ്റായ പുലിമുരുകനു ശേഷം വൈശാഖ്‌-ഉദയ്‌കൃഷ്‌ണ-പീറ്റര്‍ ഹെയ്‌ന്‍ എന്നിവര്‍ ഒരുമിക്കുന്ന ചിത്രം കൂടിയാണ്‌ മധുര രാജ. യുവാക്കളുടെ ആരാധനാപാത്രമായ സണ്ണി ലിയോണ്‍ ഒരു ഐറ്റം ഡാന്‍സുമായി ചിത്രത്തില്‍ എത്തുന്നുണ്ട്‌. 

അനുശ്രീയെ കൂടാതെ മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരും ചിത്രത്തിലുണ്ട്‌. ഷാജി കുമാറാണ്‌ ഛായാഗ്രഹണം.

സംഗീതം ഗോപീ സുന്ദര്‍. ഒരേ സമയം ചിത്രം മലയാളം, തമിഴ്‌, തെലുങ്ക്‌ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. ഏപ്രില്‍ പത്തിന്‌ വിഷു റിലീസായാണ്‌ ചിത്രം തിയേറ്ററുകളില്‍ എത്തുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക