Image

12 സീറ്റുകള്‍ ഉറപ്പിക്കാന്‍ സിപിഎം അണികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം

കല Published on 15 March, 2019
12 സീറ്റുകള്‍ ഉറപ്പിക്കാന്‍ സിപിഎം അണികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം

ഈ ലോക്സഭയില്‍ കേരളത്തില്‍ നിന്നും വ്യക്തമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ ദേശിയ പാര്‍ട്ടിയെന്ന സ്വത്വം നഷ്ടപ്പെടുന്ന അവസ്ഥയിലാണ് സിപിഎം. അത് ഒഴിവാക്കാന്‍ കേരളത്തില്‍ എങ്ങനെയും 12 സീറ്റുകള്‍ പിടിച്ചേ മതിയാകു എന്നാണ് സംസ്ഥാന നേതൃത്വം അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 
കോഴിക്കോട്, വടകര, ആലപ്പുഴ, കൊല്ലം മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും നിര്‍ദേശമുണ്ട്. ജനതാദളിനെ എല്‍ഡിഎഫിലേക്ക് തിരികെ കൊണ്ടു വന്നതും വടകരയിലെ സിറ്റിംഗ് എം.പി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കുറി മത്സരിക്കാത്തതുംം വടകരയില്‍ സിപിഎമ്മിന് പ്രതീക്ഷയാകുന്നുണ്ട്. മുല്ലപ്പള്ളിയല്ലാതെ മറ്റൊരു നേതാവ് കോണ്‍ഗ്രസിന് വടകരയില്‍ വിജയിക്കുക എളുപ്പമല്ല. എന്നാല്‍ കെ.കെ രമ വന്നാല്‍ പി.ജയരാജന്‍റെ ഇമേജിനെ ബാധിക്കുമോ എന്ന സംശയവും സിപിഎമ്മിന് ഇല്ലാതില്ല. 
ആലപ്പുഴയില്‍ ആരിഫ് വിജയിക്കുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിന്. കെ.സി വേണുഗോപാല്‍ ആരിഫ് വിജയിക്കുമെന്നതിനാലാണ് മത്സര രംഗത്ത് നിന്നും പിന്മാറിയതെന്നും സിപിഎം അവകാശപ്പെടുന്നുണ്ട്. ശബരിമല വിഷയം സിപിഎമ്മിനെ എത്രത്തോളം ബാധിക്കുമെന്ന് വിലയിരുത്താനും താഴേ തട്ടില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക