Image

മോദിയുടെ ജീവചരിത്രസിനിമ 'പിഎം നരേന്ദ്രമോദി'യുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

Published on 16 March, 2019
മോദിയുടെ ജീവചരിത്രസിനിമ 'പിഎം നരേന്ദ്രമോദി'യുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ഓമങ്ങ് കുമാര്‍ സംവിധാനം ചെയ്യുന്ന മോദിയുടെ ജീവചരിത്രസിനിമ 'പിഎം നരേന്ദ്രമോദി'യുടെ അവസാനഘട്ട ചിത്രീകരണം നടന്നുകൊണ്ടിരിക്കെ ചിത്രത്തിന്റെ റിലീസ് തിയ്യതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഏപ്രില്‍ 12 നാണ് ചിത്രത്തിന്റെ റിലീസ്.

വിവേക് ഒബ്റോയി മോദിയായെത്തുന്ന ചിത്രത്തില്‍ ബോമന്‍ ഇറാനി, മനോജ് ജോഷ്, സറീന വഹാബ്, ബര്‍ഖ ബിഷ്ട്, ദര്‍ശന്‍ റവാല്‍, അക്ഷദ് ആര്‍ സലൂജ, സുരേഷ് ഒബ്റോയ്, അഞ്ചന്‍ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യതിന്‍ കാര്യേക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാവ് സന്ദീപ് സിംഗ്. ചിത്രം അഹമ്മദാബാദ്, കച്ച്‌, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക