Image

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ മാറ്റിനിര്‍ത്തണം; വിമര്‍ശനവുമായി വി.എം.സുധീരന്‍

Published on 16 March, 2019
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ മാറ്റിനിര്‍ത്തണം; വിമര്‍ശനവുമായി വി.എം.സുധീരന്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതില്‍ അതൃപ്തി അറിയിച്ച്‌ കെപിസിസി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍. സ്ഥാനാര്‍ത്ഥി പട്ടിക വൈകിയെന്നത് വസ്തുതയാണെന്നും എത്രയും പെട്ടെന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വി.എം.സുധീരന്‍ പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ മാറ്റിനിര്‍ത്തണമെന്നും പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും വി.എം.സുധീരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവും സുധീരന്‍ ഉന്നയിച്ചു.

ഇടുക്കി, വയനാട് സീറ്റുകള്‍ക്കായി ഗ്രൂപ്പ് വടംവലി നടക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സുധീരന്റെ വിമര്‍ശനം. ഇന്ന് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, ഗ്രൂപ്പ് പോര് പാര്‍ട്ടിക്ക് തലവേദനയായിരിക്കുകയാണ്.

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് 'എ' ഗ്രൂപ്പ് ആവശ്യപ്പെടുമ്ബോള്‍ ജോസഫ് വാഴയ്ക്കനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് 'ഐ' ഗ്രൂപ്പിന്റെ ആവശ്യം. വയനാട് സീറ്റിലും ആശങ്ക തുടരുകയാണ്. 'എ' ഗ്രൂപ്പിന് വേണ്ടി ടി.സിദ്ദിഖ് വയനാട് സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍, സിറ്റിങ് സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന് 'ഐ' ഗ്രൂപ്പ് ഉറച്ച നിലപാടെടുത്തു. ഇതോടെ പ്രശ്നങ്ങള്‍ രൂക്ഷമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക